ഷാമൂണ്‍ വൈറസിന്റെ ആക്രമണം: തൊഴില്‍സാമൂഹ്യവികസന മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിക്കാനായില്ല
ജിദ്ദ: ഷാമോണ്‍ വൈറസിന്റെ ആക്രമണത്തെ തുടര്‍ന്ന്് തകരാറിലായ തൊഴില്‍ മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇതോടെ റസിഡന്‍സ് പെര്‍മിന്റുകള്‍ പുതുക്കി നല്‍കാനും സാധിക്കുന്നില്ല വ്യവസായമേഖലയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അപകടകാരിയും നശീകരണശേഷിയുള്ളതുമായ ഷാമൂണ്‍ വൈറസിനെതിരെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കു സഊദി സുരക്ഷാ മുന്നറിയിപ്പു നല്‍കി.
കംപ്യൂട്ടര്‍ ഡിസ്‌കുകളില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ മുഴുവന്‍ നശിപ്പിക്കുന്ന ഷാമൂണ്‍ വൈറസ് സഊദിയുടെ ദേശീയ എണ്ണക്കമ്പനി അരാംകോയിലെ 30,000 കംപ്യൂട്ടറുകള്‍ നശിപ്പിച്ചിരുന്നു. ആരാംകോയിലെയും റാസ്ഗ്യാസിലെയും കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറിയ വൈറസ് കത്തുന്ന അമേരിക്കന്‍ പതാകയുടെ ചിത്രം ഉപയോഗിച്ചാണു ഡിസ്‌കുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത്. ഇത്തവണ, മരിച്ചനിലയില്‍ കടല്‍തീരത്തു കണ്ടെത്തിയ മൂന്നുവയസ്സുകാരന്‍ സിറിയന്‍ അഭയാര്‍ഥി ഐലാന്‍ കുര്‍ദിയുടെ ചിത്രമാണ് ആക്രമണത്തിനുപയോഗിക്കുന്നതെന്ന് യുഎസ് സുരക്ഷാഗവേഷകര്‍ പറയുന്നു.
ജുബൈല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സദാര കെമിക്കല്‍ കമ്പനിയില്‍ കഴിഞ്ഞദിവസം നെറ്റ്‌വര്‍ക്ക് തടസ്സമുണ്ടായതായി അറിയിച്ചു. ഇതു സൈബര്‍ ആക്രമണം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."