നികുതിയിളവ് കോര്‍പ്പറേറ്റുകള്‍ക്ക്; ആദായ നികുതിയില്‍ നേരിയ ഇളവു മാത്രം
ന്യൂഡല്‍ഹി: നികുതി പരിഷ്‌കരണങ്ങള്‍ മാത്രം നോക്കിയാല്‍ മതി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റിന്റെ കോര്‍പ്പറേറ്റ് സൗഹൃദ രൂപം കാണാന്‍. 50 കോടിയില്‍ കുറവ് വരുമാനമുള്ള കമ്പനികളുടെ നികുതി 25 ശതമാനമാക്കിയാണ് വെട്ടിക്കുറച്ചത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം നികുതി ഇളവു നല്‍കിയിരുന്നത് ഏഴു വര്‍ഷത്തേക്കായി ഉയര്‍ത്തുകയും ചെയ്തു.
ഇത്രയും ആനുകൂല്യം പ്രഖ്യാപിച്ചതു കൊണ്ടു തന്നെ ബജറ്റിനെ കോര്‍പ്പറേറ്റ് ലോകം ഒന്നടങ്കം സ്വാഗതം ചെയ്തിരിക്കുകയാണ്. കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ള മാധ്യമങ്ങളും ബജറ്റിനെ പോസ്റ്റീവായി ചിത്രീകരിക്കുന്നുണ്ട്.
രാജ്യത്ത് ഇപ്പോഴുള്ള 96 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് അനുഗ്രഹമാവുമെന്നാണ് കരുതുന്നത്. സ്റ്റാര്‍ട്ടപ്പുകളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഈ നികുതിയിളവെന്നു പറയുമ്പോഴും ആദായ നികുതിയില്‍ വലിയ മാറ്റം വരുത്താനും തയ്യാറായിട്ടില്ല. 2.5 മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചതു മാത്രമാണ് ആകെ വരുത്തിയ ഇളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."