HOME
DETAILS

സര്‍ക്കാറിന്റെ അനുമതിയും കാത്ത് ചമ്രവട്ടം ജംഗ്ഷനിലെയും എടപ്പാളിലെയും ഫ്‌ളൈ ഓവര്‍

  
backup
May 27, 2016 | 10:57 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81

പൊന്നാനി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലും എടപ്പാള്‍ ടൗണിലും  സ്ഥാപിക്കുന്ന ഫ്‌ളൈ ഓവറിന് സര്‍ക്കാറിന്റെ അനുമതി കാത്തു കിടക്കുന്നു. ചമ്രവട്ടം ജംഗ്ഷനിലെ ഫ്‌ളൈ ഓവറിന്റെ റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞു. നാറ്റ്പാക്ക് തയാറാക്കിയ ഫ്‌ളൈ ഓവറിന്റെ രൂപരേഖയും റിപ്പോര്‍ട്ടും അടുത്തയാഴ്ച ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും സമര്‍പ്പിക്കും.
പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കുമെന്നാണ് പ്രതിക്ഷയെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പുതുപൊന്നാനി കുറ്റിപ്പുറം ദേശീയപാത സജ്ജമായതോടെ ചമ്രവട്ടം ജംഗ്ഷനില്‍ ഉണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഫ്‌ളൈ ഓവര്‍ നിര്‍ദേശിക്കപ്പെട്ടത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നിര്‍ദേശ പ്രകാരം നാറ്റ്പാക്ക് നടത്തിയ പഠനത്തിലാണ് അഞ്ചിന നിര്‍ദേശങ്ങളിലൊന്നായി ഫ്‌ളൈ ഓവര്‍ പരിഗണിച്ചത്.  രണ്ടു മാസം മുന്‍പ് ഇ ശ്രീധരന്റെ  നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫ്‌ളൈ ഓവര്‍ പണിയുന്ന നിര്‍ദേശം പരിഗണിക്കുകയായിരുന്നു.
ചമ്രവട്ടം ജംഗ്ഷനില്‍ റൗണ്ട് എബൗട്ട്, ലിങ്ക് റോഡോടുകൂടിയ ഹൈവേ എന്നിവയായിരുന്നു മറ്റു നാലുനിര്‍ദേശങ്ങള്‍. ഇവ ചമ്രവട്ടം ജംഗ്ഷന്റെ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലാത്തതിനാലാണ് ഫ്‌ളൈഓവറിന് യോഗം അനുമതി നല്‍കിയത്.
നാലുവരി പാതയോടു കൂടിയ ഫ്‌ളൈ ഓവറാണ് റിപ്പോര്‍ട്ടില്‍ തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടുവരി പാതയായി നിര്‍മിക്കും. കുടിയൊഴിപ്പിക്കലും സ്ഥലം ഏറ്റെടുക്കലുമില്ലാതെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഉദ്ധേശിക്കുന്നത്. ഇതിനായി 25 കോടി രൂപ കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. കഴിഞ്ഞ തവണ കെ.ടി ജലീല്‍ എം.എല്‍.എ ആയപ്പോഴാണ് പദ്ധതി തുടങ്ങിയത്. ഇത്തവണ അദ്ദേഹം മന്ത്രിയായതോടെ തന്റെ സ്വപ്ന പദ്ധതിയായ എടപ്പാളിലെ മേല്‍പാലം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  3 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  3 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  3 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago