HOME
DETAILS
MAL
കാര്‍ഷിക മേഖലയില്‍ ശക്തമായ പദ്ധതികളില്ല: കെ.എം.മാണി
backup
February 01 2017 | 19:02 PM
കോട്ടയം: കാര്‍ഷിക മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ ശക്തവും വ്യക്തവുമായ പദ്ധതികള്‍ കേന്ദ്ര ബജറ്റിലില്ലെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണി. അതേ സമയം കാര്‍ഷിക മേഖലക്കുള്ള വിഹിതം വര്‍ധിപ്പിച്ചത് അദ്ദേഹം സ്വാഗതം ചെയ്തു.
റബര്‍ കൃഷിക്ക് കാര്യമായ പരാമര്‍ശങ്ങള്‍ ബജറ്റിലില്ലാത്തത് നിര്‍ഭാഗ്യകരമാണ്. നോട്ട് നിരോധനം വിദൂര ഭാവിയില്‍ ഗുണം ചെയ്യുമെങ്കിലും ഇതുമൂലം സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ക്രിയാത്മക പദ്ധതികള്‍ ബജറ്റിലില്ല. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷ തകിടം മറിച്ചു. ആദായ നികുതിയില്‍ ഇളവ് അനുവദിച്ചതു സ്വാഗതാര്‍ഹമാണെന്ന് കെ.എം.മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."