HOME
DETAILS

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കേരള മോഡല്‍

  
backup
January 06 2018 | 22:01 PM

mooladhishtitha-vidhyabhyasathinte-kerala-model

സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുള്ള കുത്സിതശ്രമങ്ങള്‍ നമ്മുടെ രാജ്യത്തും നടന്നു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ അരികുവല്‍ക്കരിച്ച് പ്രകോപിതരാക്കാനും തുടര്‍ന്ന് ഇല്ലാതാക്കാനുമുള്ള ചരടുവലികള്‍ പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. അഖ്‌ലാഖ് വധം മുതല്‍ രാജസ്ഥാന്‍ കൂട്ടക്കുരുതി വരെയുള്ള വേദനാജനകമായ സംഭവവികാസങ്ങള്‍ അതിനു തെളിവാണ്.


ബഹുസ്വരത തീര്‍ക്കുന്ന വൈവിധ്യങ്ങള്‍ക്കിടയിലും സമത്വത്തിനുള്ള അവകാശവും സ്വാതന്ത്ര്യവും വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളികളാണവ. ശതകോടിയിലധികം വരുന്ന ജനസംഖ്യയുള്ള രാജ്യത്ത് സ്വാഭാവികമായും മനുഷ്യവിഭവത്തിന് കുറവില്ല. സാമ്പത്തിക സുസ്ഥിരതയും ഭക്ഷ്യ സുരക്ഷയും കൈവരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ ശാസ്ത്രസാങ്കേതിക രംഗത്ത് ലോകത്തിലെ മുഖ്യധാരാ രാജ്യങ്ങളിലൊന്നാണ്. വര്‍ഗീയ ചിന്തകള്‍ പാരമ്യതയിലെത്തി നില്‍ക്കുമ്പോള്‍ മാനവികതയും സഹവര്‍ത്തിത്വവുമാണ് വളരേണ്ടത്. സാമൂഹിക അനൈക്യം ലോകത്ത് സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ധാര്‍മിക മൂല്യങ്ങള്‍ പ്രസരണം ചെയ്യപ്പെടണം. അതിനു വേണ്ട ശാസ്ത്രീയവിദ്യാഭ്യാസ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക വൈജ്ഞാനിക രംഗങ്ങളിലെ മുസ്‌ലിംകളുടെ സാഹചര്യവും സമൂഹത്തിന്റെ പൊതുവായ ചലനാത്മകതയും പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കി അനുകൂലവും പ്രതികൂലവുമായ സാധ്യതകളെ പഠനവിധേയമാക്കേണ്ടതുണ്ട്. സാമൂഹിക ഭദ്രതക്കും സാമുദായിക പുരോഗതിക്കും നിദാനമാകുന്ന വിദ്യാഭ്യാസ സംവിധാനങ്ങള്‍ രൂപീകരിക്കാനും കാര്യക്ഷമമായി നടപ്പില്‍ വരുത്താനും അതുവഴി സാധ്യമാകും.


മാനവികത വളര്‍ത്താന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയല്ലാതെ മറ്റൊരു വഴിയില്ല. വിദ്യാഭ്യാസ രംഗങ്ങളില്‍ ഭൗതിക പഠനം മതപഠനത്തിനും മതപഠനം ഭൗതിക പഠനത്തിനും തടസ്സമാകരുത്. പൂര്‍വകാല പണ്ഡിതര്‍ രചിച്ച മതഗ്രന്ഥങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതോടൊപ്പം ഏറ്റവും ഉല്‍കൃഷ്ടമെന്ന് ഇസ്‌ലാം വിശേഷിപ്പിച്ച കാലോചിത വിജ്ഞാനീയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടും പാഠവവുമുള്ള പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ കഴിയണം.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. സി.ഐ.സി(കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ്)ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 69 വാഫി കോളജുകളില്‍ പി.ജിയുള്ള ഉന്നത കലാലയങ്ങളിലൊന്നായ കാവനൂര്‍ മജ്മഅ് ഇന്ന് നൂറോളം വാഫി പണ്ഡിതരെ ഇരുപതാം വാര്‍ഷിക വാഫിഹിഫ്‌ള് സനദ് ദാന മഹാസമ്മേളനത്തോടെ സമൂഹത്തിന് സമര്‍പ്പിക്കുകയാണ്.
1998ല്‍ അനിവാര്യ സാഹചര്യത്തില്‍ തുടക്കം കുറിച്ച കാവനൂര്‍ മജ്മഅ് ഇന്ന് പത്തിലധികം സ്ഥാപനങ്ങളുള്ള വൈജ്ഞാനിക സമുച്ഛയമായി മാറിയിരിക്കുകയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ വൈജ്ഞാനിക മണ്ഡലം ചിത്രത്തില്‍ തന്നെയില്ലാതിരുന്ന കാവനൂരിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ശിലയിട്ട് സാക്ഷര കേരളത്തിന്റെ ശ്രദ്ധാബിന്ധുവായി മാറിയ സ്ഥാപനം ഇസ്‌ലാമിക പ്രബോധനത്തിനും സാമൂഹ്യ സേവനത്തിനും പ്രാപ്തരായ പരശതം പ്രതിഭകളെ സമൂഹത്തിന് സമര്‍പ്പിച്ചു.
സമൂഹമദ്ധ്യേ ചോദ്യചിഹ്നമായി മാറിയ അനാഥബാലികമാരെ ഭക്ഷണവും വസ്ത്രവും വേണ്ടത്ര വിദ്യാഭ്യാസവും നല്‍കി മാതൃകാവനിതകളായി വാര്‍ത്തെടുക്കുന്ന ദൗത്യവും സ്ഥാപനം നിര്‍വഹിച്ചുവരുന്നു.


തൊഴില്‍ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുതകുന്ന പരിശീലന സംവിധാനങ്ങള്‍, അനാഥകളായ പെണ്‍കുട്ടികളെ മാത്രം ദത്തെടുത്ത് സംരക്ഷിക്കുന്ന ബനാത്ത് ഓര്‍ഫനേജ്,മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന സംരംഭമായ മജ്മഅ് ശരീഅത്ത് ആന്‍ഡ് ആര്‍ട്‌സ് കോളജ്, ഖുര്‍ആന്‍ മനപ്പാഠമാക്കാനവസരം നല്‍കുന്ന ബഹു. എം.എം. ബശീര്‍ മുസ്‌ലിയാര്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്,പബ്ലിക് സകൂള്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ഉന്നത നിലവാരമുള്ള ബി.എഡ്. കോളജ്,സമസ്ത മദ്‌റസ സിലബസില്‍ ശാസ്ത്രീയമായി സംവിധാനിച്ച നജ്മുല്‍ ഹുദ മദ്‌റസ തുടങ്ങിയവ മജ്മഅ് സ്ഥാപനങ്ങളുടെ മാറ്റുകൂട്ടുന്നു.സ്ഥാപനത്തിന്റെ ഇരുപതാം വാര്‍ഷിക വാഫിഹിഫ്‌ള് സനദ് ദാന സമ്മേളനം ഇന്ന് സമാപിക്കുകയാണ്.
(മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്‌സ് കാവനൂര്‍ ജന.സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago