മോചനവും ശാസ്ത്രീയ ചികിത്സാരീതികളും
മുര്‍ഷിദിന് പ്രായം 13. 8ാം ക്ലാസില്‍ പുതിയതായി അഡ്മിഷന്‍ വാങ്ങിയ കുട്ടി. ക്ലാസില്‍ ഇരിക്കുമ്പോള്‍ എന്നും തലവേദനയാണ്. കുനിഞ്ഞിരിക്കും, തലതാഴ്ത്തിയിരിക്കും. ഓരോരോ വിഷമങ്ങള്‍ പറയും. ടീച്ചര്‍ അന്വേഷിച്ചു. ഒന്നുമില്ല ചിലപ്പോള്‍ ചെറിയ തലവേദനയെന്ന് പറഞ്ഞു. സ്‌കൂളിലെ ജാഗ്രതാ സമിതിയുമായി ബന്ധപ്പെട്ടിട്ടുള്ള അധ്യാപകന്റെ ശ്രദ്ധയില്‍ പ്രശ്‌നം എത്തി. ഒരുപാട് കുട്ടികളെ സംവദിച്ച പരിചയം ആ അധ്യാപകനുണ്ടായിരുന്നു. മറ്റ് കൂട്ടുകാരുമായി വിഷയങ്ങള്‍ ചോദിച്ചു. അവരില്‍നിന്നു ചില വിവരങ്ങള്‍ ലഭിച്ചു. ഇവന് എന്തോ വാസനയുണ്ട് പലപ്പോഴും എന്നാണ് കൊച്ചുകുട്ടികള്‍ പറഞ്ഞത്.
ഏതായാലും തനിക്കുള്ള സൗഹൃദം വച്ച് മുര്‍ഷിദിനെ കൂട്ടുകാരനാക്കി ആ അധ്യാപകന്‍. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായ മുര്‍ഷിദ് ചിലപ്പോഴൊക്കെ തന്റെ അടുത്തുള്ള വീട്ടില്‍ കളിക്കാനും ടി.വി കാണാനും പോവാറുണ്ട്. കുട്ടികളുടെ കളി കഴിഞ്ഞ് ടി.വി കാണാനിരിക്കുമ്പോള്‍ അവിടെയുള്ള ഗൃഹനാഥന്‍ എന്തോ കുടിക്കുന്നത് കണ്ടു. ഠീൗരവൗു -ന് വേണ്ടി പലഹാരവും കൂട്ടി കുടിക്കുന്ന വസ്തു എന്തെന്ന് മുര്‍ഷിദിനറിയില്ലായിരുന്നു. അവനോട് പലഹാരത്തോടൊപ്പം കട്ടന്‍ചായ എന്ന് പറഞ്ഞ് ആ മധ്യവയസ്‌കന്‍ മുര്‍ഷിദിന് അത് നല്‍കി. പട്ടാളത്തിലുള്ള തന്റെ മകളുടെ ഭര്‍ത്താവ് ഭാര്യാപിതാവിന് നല്‍കാറുള്ള നല്ല വീര്യം കൂടിയ വിദേശമദ്യമാണതെന്ന് അവനറിയില്ലായിരുന്നു.
അച്ഛനമ്മമാര്‍ വലിയ പണക്കാരോ വിദ്യാസമ്പന്നരോ അല്ലായിരുന്നു. മുര്‍ഷിദ് ചെറുപ്രായത്തില്‍തന്നെ മോശമായ സാഹചര്യത്തിലേക്ക് മാറ്റപ്പെട്ടു. കാഴ്ചയില്‍ നല്ല വലിപ്പവും ഭംഗിയുമുണ്ടായിരുന്ന മുര്‍ഷിദ് ക്രമേണ ചില വലിയവരുമായി സൗഹൃദത്തിലായി. നാട്ടിലെ മാന്യന്‍മാരും പൊതു സമ്മതരുമായ ചിലയാളുകള്‍ ഈ കൊച്ചു മുര്‍ഷിദിന്റെ കൂട്ടുകാരായി മാറി. സ്‌കൂള്‍ ദിവസങ്ങള്‍ പലപ്പോഴും അവരുടെ കൂടെയായിരുന്നു. ഇക്കൂട്ടത്തില്‍ മദ്യം നല്‍കി ചിലര്‍ അവനെ ലൈംഗികമായി ചൂഷണം ചെയ്തു. അവന്റെ മാതാപിതാക്കള്‍ക്ക് ഇതൊന്നും അറിയില്ലായിരുന്നു.
13 വയസ്സുകാരന്റെ അവിശ്വസനീയമായി തോന്നുന്ന ഈ യഥാര്‍ഥ കഥ കൗണ്‍സലര്‍ക്കു മുമ്പില്‍ എത്താന്‍ പാവപ്പെട്ടവരെങ്കിലും മാതാപിതാക്കളുടെ നിഷ്‌കളങ്കതയും സ്‌കൂള്‍ അധ്യാപകരിലുള്ള അവരുടെ വിശ്വാസവും കാരണമായി. അവന്റെ വിദ്യാഭ്യാസം നശിച്ചു. ഈ സംഭവത്തോടെ ആ പാവപ്പെട്ട കുടുംബം അകലെയുള്ള ഒരു ഞലശെറലിശേമഹ ഇമാുൗ െ-ലേക്ക് അവനെ പറിച്ചു നട്ടു. 10-ാം ക്ലാസ് വരെ അവന്‍ അഗതികള്‍ പഠിക്കുന്ന ആ സ്‌കൂളില്‍ പഠിച്ചു, സല്‍സ്വഭാവത്തോട്കൂടി തിരിച്ചുവന്നു. ആ കുട്ടിയുടെ പഴയ കഥ അവന്‍തന്നെ കൂടുതല്‍ പറഞ്ഞുതന്നത് ലഹരിക്ക് കീഴ്‌പെടുന്നവിധം എങ്ങനെയാണെന്നു മനസ്സിലാക്കിത്തരുന്ന സംഭവങ്ങളായിരുന്നു.
17-ാം വയസ്സിലെ കുട്ടിമോഷ്ടാവ്
പഠനത്തില്‍ നല്ല മികവോടെയുള്ള മുന്നേറ്റമാണ് ദുല്‍ക്കറെ ആ ഞലശെറലിശേമഹ സ്‌കൂളില്‍ ചേര്‍ത്തിയത്. നല്ല നിലവാരമുള്ള ആ വിദ്യാലയത്തില്‍ തന്റെ മകന്‍ വലിയ മിടുക്കനായി മാറണമെന്നായിരുന്നു ഗള്‍ഫുകാരന്‍ ഉബൈദിന്റെ ആഗ്രഹം. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരാന്‍ ആ സ്‌കൂളില്‍നിന്നു സാധിക്കുമായിരുന്നു.
ഒരുപാട് ജ്വല്ലറികളുള്ള ആ കൊച്ചു നഗരത്തില്‍ ഗള്‍ഫുകാരന്റെ പണം കുഴല്‍പ്പണമായിട്ടാണ് വീട്ടില്‍ എത്താറുള്ളത്. ഉബൈദിന്റെ പണം വീട്ടിലെത്തുമ്പോള്‍ പലപ്പോഴും ചെറിയ തുകകള്‍ കുറഞ്ഞതായി തോന്നിയിരുന്നു. ഇരുചക്രവാഹനത്തില്‍ വേഗത്തില്‍ വന്ന് അഡ്രസ്സ് ചോദിച്ച് പണം നല്‍കി ഉടന്‍ രക്ഷപ്പെടുകയാണ് കുഴല്‍പണവിതരണക്കാരായ കുട്ടികളുടെ പതിവ്. മകനായിരുന്നു പലപ്പോഴും എണ്ണത്തിന്റെയും കൈകാര്യത്തിന്റെയും ഉടമ. ഗള്‍ഫില്‍ കൊടുക്കുന്ന തുല്യപണം തന്നെ സ്വര്‍ണക്കടത്തുകാര്‍ വാങ്ങി നാട്ടില്‍ ഏല്‍പ്പിക്കുന്ന സമ്പ്രദായമാണ് കുഴല്‍പ്പണം എന്ന പേരില്‍ പലയിടത്തും വ്യാപകമായിട്ടുള്ള മാഫിയ.
തന്റെ പണം നഷ്ടപ്പെടുന്നത് 5000 ഉം, 7000 ഉം ഒക്കെ ആയപ്പോള്‍ കുഴല്‍പണ ഏജന്റുമായി സംസാരിക്കാന്‍ നിര്‍ബന്ധിതരായി. തങ്ങള്‍ പണം തികച്ചും വീട്ടില്‍ നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഭാര്യ നേരിട്ട് പണം വാങ്ങുകയും കൈകാര്യം ചെയ്യുകയും ചെയ്ത് പോന്നു. മകന്‍ 10ാം ക്ലാസ്സിലാണ് ഇപ്പോള്‍ പഠിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അവന്‍ ഒഴിവ് ദിവസം വീട്ടില്‍വരവ് കുറവാണ്. വെക്കേഷനില്‍തന്നെ ചില ദിവസങ്ങള്‍ മാത്രമാണ് വീട്ടില്‍ നിന്നത്. കൂട്ടുകാരോടും ഹോസ്റ്റലിലും എല്ലാമായി നന്നായി പോവുന്നു.
10-ാം ക്ലാസ്സ് കഴിഞ്ഞുള്ള വെക്കേഷന്‍ കാലഘട്ടത്തിലാണ് തിരക്കഥ മാറുന്നത്. തന്റെ മകന്‍ ദുല്‍ഖര്‍ കൊപ്ര മോഷ്ടിക്കപ്പെട്ട് പൊലിസ് പിടിയിലാവുന്നു. ഒപ്പം രണ്ട് കൂട്ടുകാരുമുണ്ട്. സംഗതി വാര്‍ത്തയായി. സാമ്പത്തികമായി മെച്ചപ്പെട്ട് നിന്നിരുന്ന ആളുകളുടെ ഇടയില്‍ മതിപ്പുണ്ടായിരുന്ന ആ കുടുംബം ആകെ നാണക്കേടിലായി.
മകന്‍ കൂട്ടുകാരോടൊപ്പം പലയിടങ്ങളില്‍ നിന്നായി നിരവധി തവണ മോഷണം നടത്തിയിരുന്നു എന്നും ഇരുചക്രവാഹനത്തില്‍ പോയി പല വീടുകളിലും കടകളിലും മോഷണം നടത്തിയിരുന്ന ഒരു കുട്ടി മോഷ്ടാവായും ആ സ്‌കൂളിലെ ലഹരി റാക്കറ്റില്‍ കണ്ണിയായും മാറിയിരുന്നു. പുറത്തെ ചില കഴുകന്‍മാര്‍ ഇവനെയും ഇവന്റെ 4 കൂട്ടുകാരെയും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാക്കി കഞ്ചാവിന്റെയും മറ്റ് ചില ലഹരിവസ്തുക്കളുടടെയും അടിമകളാക്കിയിരുന്നു.
വീട്ടില്‍നിന്ന് കൃത്യമായി പണം മോഷ്ടിച്ച് ഇത് ചെയ്തിരുന്ന സമയത്ത് അവന്ന് പ്രയാസമില്ലായിരുന്നു. പണം ലഭിക്കാതായപ്പോള്‍ അവന്‍ ലഹരി ഉപയോഗിക്കാന്‍വേണ്ടി കൂട്ടുകാരോടൊപ്പം മോഷണം ആരംഭിച്ചു. ആ സ്‌കൂളിലെ പലര്‍ക്കും ലഹരി എത്തിച്ചുനല്‍കിയിരുന്നതും ഇവരായിരുന്നു. പിതാവ് ഗള്‍ഫ് ഒഴിവാക്കി നാട്ടിലേക്ക് പോന്നു. ചെറിയ പ്രായത്തില്‍തന്നെ വീട്ടില്‍നിന്ന് പണം മോഷ്ടിച്ച് തുടങ്ങിയ ലഹരി ഉപയോഗം അവനെ ഒരു അഡിക്ട് ആക്കിയിരുന്നു.
കൂടാതെ ദുര്‍ഗുണപരിഹാര പാഠശാലയിലേക്കുള്ള യാത്രയും അവനെ കൂടുതല്‍ വൃത്തികേടാക്കുമെന്ന് ആ പിതാവിന് അറിയാമായിരുന്നു. മാനസികമായി പ്രയാസപ്പെട്ട ആ കുടുംബം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുപാട് പണം ചെലവഴിച്ചു. പഠനം നിര്‍ത്തിയ, കുടുംബം നശിപ്പിച്ച മകനെ തിരിച്ചുവാങ്ങി മറ്റൊരു ലോകത്തേക്ക് പറിച്ചുനട്ടു.
മോചനവും ശാസ്ത്രീയ ചികിത്സാരീതികളും
മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗം ഇന്ന് കലാലയങ്ങളിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഭീകരമായ രീതിയില്‍ത്തന്നെ പുതുതലമുറക്ക് അതൊരു ഭീഷണിയാണെന്നത് യാഥാര്‍ഥ്യമാണ്. കൗമാരക്കാരായ കുട്ടികളെ തങ്ങളുടെ ക്രിയാശേഷി നല്ല മേഖലകളിലേക്ക് തിരിച്ചുവിടാന്‍ സ്‌കൂള്‍ കോളജുകളില്‍ സ്റ്റുഡന്റ്‌സ് പൊലിസ്(എസ്.പി.സി), സ്‌കൗട്ട്, ജെ.ആര്‍.സി., നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) തുടങ്ങി നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. സമൂഹവുമായി ബന്ധവും കടപ്പാടുമില്ലാത്ത യുവതലമുറയെ സാമൂഹ്യ ഇടപെടലിലേക്കാണ് ഇതെല്ലാം ചെന്നെത്തിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗത്താല്‍ മറ്റൊരു ലോകത്തുള്ള പുതുതലമുറയെ മാറ്റിയെടുക്കുക ദുര്‍ഘടമായ പ്രവൃത്തിതന്നെയാണ്. കലാ-കായിക മേഖലയിലേക്ക് കുട്ടികളുടെ ക്രിയാശേഷി തിരിച്ചുവിടുന്നത് നല്ലതാണ്. സ്‌കൂളിലുള്ള ജാഗ്രതാസമിതികള്‍, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ്, ആന്റിനര്‍ക്കോട്ടിക് വിഭാഗം, പി.ടി.എ, സ്‌കൂള്‍ അധികൃതരുടെ ജാഗ്രത, കുടുംബബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന മനഃശാസ്ത്രക്ലാസുകള്‍ എന്നിവയെല്ലാം ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്. ഒ, ഒ1, ത ഇനങ്ങളില്‍പെട്ടിട്ടുള്ള മരുന്നുകളുടെ ദുരുപയോഗം വലിയഭീഷണിയായിവന്നിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും. നിയമവിരുദ്ധമായ ലഹരിപ്രേരകവസ്തുക്കളുടെ വിപണനം കലാലയങ്ങളുടെ ഭാഗത്തെത്തുന്നത് തടയാന്‍ നല്ല മേല്‍നോട്ടം ആവശ്യമാണ്.
മനുഷ്യജീവിതം നശിപ്പിക്കുന്ന മനുഷ്യന്റെ നന്മയെയും മനുഷ്യത്വത്തെയും കാര്‍ന്നുതിന്നുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ മോചനം ഒരുപരിധിവരെ സാധ്യമാണ് എന്ന ചിന്തയിലുള്ള പ്രവര്‍ത്തനവും ആവശ്യമാണ്.
പറയുന്നത് പോലെ എളുപ്പമല്ലെങ്കിലും എല്ലാവരിലും ഒരുപോലെ വിജയിപ്പിക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും സാധ്യമാണ് എന്ന് തന്നെയാണ് പറയാന്‍ കഴിയുക. മറ്റേതൊരു രോഗത്തെപ്പോലെ ലഹരി ആസക്തിയും ഒരു രോഗമാണെന്ന തിരിച്ചറിവും മോചനം ആവശ്യമാണെന്ന ആഗ്രഹവുമാണ് ആവശ്യം.
ഇതിന്റെ പ്രത്യാഘാതങ്ങള്‍ തടയാനും കഴിയുന്നത്ര പരിഹാരം കാണാനും ആധുനിക വൈദ്യശാസ്ത്ര ചികിത്സ ആവശ്യമാണ്. മദ്യ ലഹരിമരുന്നുകളോടുള്ള അടിമത്തം അയാളുടെ സ്വകാര്യത സൂക്ഷിച്ചുകൊണ്ട് അയാളുടെ വ്യക്തിത്വം അംഗീകരിച്ച്‌കൊണ്ട് പരിഹരിക്കാന്‍ ഒരു സൈക്യാട്രിസ്റ്റിനോ, സൈക്കോളജിസ്റ്റിനോ കഴിയും. ഇത്തരം വിദഗ്ധരല്ലാത്തവര്‍ ഈ മേഖല കൈകാര്യം ചെയ്യുന്നത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതും പറയേണ്ടിവരും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."