പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിന് തുക മാറ്റിവയ്ക്കും: മന്ത്രി മൊയ്തീന്
കണ്ണൂര്‍: പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി തുക മാറ്റിവയ്ക്കുമെന്നും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി എ.സി മൊയ്തീന്.
പൊലിസ് കോഓപറേറ്റീവ് സൊസൈറ്റി ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ നിയമം 1989 ജില്ലാതല ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് ഏറ്റവും പ്രാധാന കാര്യം. വീട് നിര്‍മാണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കായി 5000 കോടിയുടെ നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പട്ടികജാതിി അതിക്രമം തടയല്‍ നിയമം പാസാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമത്തെക്കുറിച്ച് ജനകീയ അവബോധം ഉണ്ടായിട്ടില്ല. നിയമങ്ങളെക്കുറിച്ച് ആദ്യം ബോധവത്കരണം നല്‍കേണ്ടത് മറ്റ് വിഭാഗങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജില്ലാ ഗവ. പ്ലീഡര്‍ ബി.പി ശശീന്ദ്രന് വിഷയാവതരണം നടത്തി. സംസ്ഥാന പട്ടികജാതി ഉപദേശക സമിതിയംഗം അജിത് മാട്ടൂല്‍, ടി.ടി റംല, പട്ടികജാതി വികസന ഓഫിസര്‍ കെ.ജെ മൈക്കിള്‍, ജൂനിയര്‍ സൂപ്രണ്ട് കെ ശ്രീജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."