ജലനിധി ക്രമക്കേട്: വിജിലന്‍സ് തുടരന്വേഷണം വേണ്ടെന്നുവച്ചതായി ഭരണസമിതി
കുന്നുംകൈ: ഈസ്റ്റ് എളേരി പഞ്ചായത്തില്‍ നടപ്പാക്കിയ ജലനിധി പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്താതിനാല്‍ തുടര്‍ നടപടികള്‍ വേണ്ടെന്നുവച്ചതായി പഞ്ചായത്തു ഭരണസമിതി.
ഒന്നര വര്‍ഷക്കാലമായി മേല്‍പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലോംപുഴയിലെ സാനിറ്റേഷന്‍ അവയര്‍ സെന്റര്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയെങ്കിലും തുറന്നുകൊടുക്കാന്‍ സാധിച്ചിരുന്നില്ല. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഇതു വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ട്. കരാറുകാരനു പണം നല്‍കാനും കഴിഞ്ഞിരുന്നില്ല. സാനിറ്റേഷന്‍ അവയര്‍ സെന്ററുമായി ബന്ധപ്പെട്ട് ചിലര്‍ ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കിയതുമൂലമാണു തുറന്നുകൊടുക്കാന്‍ സാധിക്കാതെ വന്നത്.
ഒരു ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓംബുഡ്‌സ്മാനിലുള്ള പരാതി അടുത്ത സിറ്റിങില്‍ തീര്‍പ്പാക്കുമെന്നാണു പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു.
ഈസ്റ്റ് എളേരി പഞ്ചായത്തില്‍ നടപ്പാക്കുന്ന വികസനത്തെ പിന്തുണച്ചു ജനപക്ഷത്തു നില്‍ക്കണമെന്നു പഞ്ചായത്തു പ്രസിഡന്റ് ഫിലോമിനി ജോണി, വൈസ് പ്രസിഡന്റ് ഇ ജയിംസ് പന്തമ്മാക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."