HOME
DETAILS
MAL
രാത്രിയാത്ര നിരോധനം; നിരാഹാര സമരം നടത്തും
backup
February 01 2017 | 23:02 PM
സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട് -മൈസൂരു ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കണമൊവശ്യപെട്ട് വ്യാപാരിവ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂനിറ്റ് ഇന്ന് ഏകദിന നിരാഹാര സമരം നടത്തും.
സുപ്രീംകോടതിയില്‍ വക്കീലിനെ വയ്ക്കുക, പഠന റിപ്പോര്‍ട്ട് തയാറാക്കുക, ജൈവപാലം നിര്‍മിച്ച് പാത തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകളെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നിരാഹാര സമരം.
സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, നീലഗിരി എം.എല്‍.എ, ബത്തേരി നഗരസഭ അധ്യക്ഷന്‍ സി.കെ സഹദേവന് തുടങ്ങിയവര്‍ സംസാരിക്കുമെന്നും യൂത്ത് വിങ് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."