HOME
DETAILS

ഗ്രാമങ്ങളില്‍ മുന്‍ഗണനാ ക്രമത്തില്‍ കുടിവെള്ളമെത്തിക്കണം: മന്ത്രി

  
backup
February 01 2017 | 23:02 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be



കല്‍പ്പറ്റ: ജില്ലയിലെ വരള്‍ച്ച ബാധിതമായ മുഴുവന്‍ ഗ്രാമങ്ങളിലും മുന്‍ഗണനാക്രമത്തില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതികള്‍ ത്രിതല പഞ്ചായത്തുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്താടെ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കലക്ടറേറ്റില്‍ ജില്ലയിലെ വരള്‍ച്ചാ നിവാരണ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക കണക്കെടുപ്പ് പ്രകാരം ജില്ലയിലെ 512 വാര്‍ഡുകളിലാണ് കുടിവെള്ളം എത്തിക്കാനുള്ള കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കടുത്ത വരള്‍ച്ചയനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഏവര്‍ക്കും ഉപകരിക്കുന്ന വിധത്തിലായിരിക്കണം കിയോസ്‌ക്കുകള്‍ സ്ഥാപിക്കേണ്ടത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് കിയോസ്‌ക് സ്ഥാപിക്കുന്നതെങ്കില്‍ സമ്മതപത്രം വാങ്ങിവേണം നടപടികള്‍ തുടങ്ങാന്‍. ചെറുകിട പദ്ധതികളും മറ്റു ജലസ്രോതസുകളും നവീകരിച്ചാല്‍ ഇനിയും കുറെ ഗ്രാമങ്ങളില്‍ കുടിവെള്ളപ്രശ്‌നത്തിന് താല്‍ക്കാലികമായി പരിഹാരം കണ്ടെത്താന്‍ കഴിയും. ഇതുവഴി വാട്ടര്‍ കിയോസ്‌ക്കുകളുടെ എണ്ണം കുറയ്ക്കാനും കഴിയും. വയനാട്ടിലെ വരള്‍ച്ചയുടെ രൂക്ഷത കൂടിവരികയാണെന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതാതു പ്രദേശങ്ങളിലെ ജലസ്രോതസുകളും ജലാശയങ്ങളുമെല്ലാം പരമാവധി സംരക്ഷിക്കണം. പുഴകള്‍ തോടുകള്‍ ജലാശയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം തോട്ടം നയ്ക്കാനും മറ്റും വെള്ളം സ്വാകാര്യ വ്യക്തികള്‍ പമ്പ് ചെയ്യുന്നത് കര്‍ശനമായി തടയണം. കുടിവെള്ളം ഉറപ്പാക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കേണ്ടത്. ജലനിധി പദ്ധതിയുള്ള പഞ്ചായത്തുകള്‍ പദ്ധതിയുടെ പൂര്‍ത്തീകണത്തിനായി പരിശ്രമിക്കണം. ചെറുകിട പദ്ധതികള്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്നവയെല്ലാം ഉടന്‍ യാഥാര്‍ഥ്യമാക്കണം. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്ത കാരണത്താല്‍ ഒരു കുടിവെള്ള പദ്ധതിയും ജനങ്ങള്‍ക്ക് ഉപകാരമില്ലാത്തവയായി മാറരുത്. വനംവകുപ്പ് കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളെല്ലാം കുടിവെള്ള പ്രശ്‌നവുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ കാലാതാമസമില്ലാതെ നടപടികള്‍ സ്വീകരിക്കണം. ജലസേചന സംവിധാനം കാര്യക്ഷമമാക്കാന്‍ കനാലുകള്‍ നന്നാക്കാന്‍ ജനകീയ കൂട്ടായ്മകളുണ്ടാക്കി പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
വിവിധ ത്രിതല പഞ്ചായത്ത് അധികാരികള്‍ വരള്‍ച്ച നേരിടാന്‍ തയ്യാറാക്കിയ പദ്ധതികളും ഇവര്‍ നേരിടുന്ന വെല്ലുവിളികളും മന്ത്രിയെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നേരിടുന്ന പുല്‍പ്പള്ളി പാക്കം ഡിവിഷനില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കുടിവെള്ളം വിതരണത്തിന് തടസ്സമാകില്ലെന്നും ഇത് സംബന്ധിച്ച് കമ്മീഷന്റെ അനുമതി തേടാന്‍ മന്ത്രി ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, സബ്കലക്ടര്‍ വിജയകുമാര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago