HOME
DETAILS
MAL
ചെന്നൈയിന് കോച്ചിന് വിലക്കും പിഴയും
backup
January 07 2018 | 02:01 AM
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം ചെന്നൈയിന് എഫ്.സി മുഖ്യ പരിശീലകന് ജോണ്‍ ഗ്രിഗറിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കും നാല് ലക്ഷം രൂപ പിഴയും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്. ഡിസംബര്‍ 28ന് നടന്ന ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ പോരാട്ടത്തിനിടെ റഫറിമാരോട് അപമര്യാദയായി പെരുമാറിയതിനാണ് ശിക്ഷ വിധിച്ചത്.
ഗ്രിഗറിക്കൊപ്പം ഡല്‍ഹി ഡൈനാമോസ് താരം ക്ലൗഡിയോ മത്യാസ് കൊരേയ, മുംബൈ എഫ്.സി താരം സെഹ്നജ് സിങ് എന്നിവര്‍ക്കും വിലക്കും പിഴയുമുണ്ട്. ഇരുവര്‍ക്കും യഥാക്രമം നാല്, രണ്ട് മത്സരങ്ങളിലും മൂന്ന്, രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഡിസംബര്‍ 29ന് നടന്ന ഡല്‍ഹി- മുംബൈ പോരാട്ടത്തിനിടെയുണ്ടായ കൈയാങ്കളിയാണ് ഇരു താരങ്ങളേയും അച്ചടക്ക നടപടിക്ക് വിധേയരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."