ജിഷവധം: കേസന്വേഷണം പൊലിസിന് നാണക്കേടായെന്ന് പി.ഡി.പി
കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും കൊലയാളിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം സംസ്ഥാനത്തെ നിയമപാലക സംവിധാനത്തിനു നാണക്കേടാണെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്റഹ്മാന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് മാത്രമായില്ല പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ അന്വേഷണത്തിലും ഉണ്ടാകേണ്ടതുണ്ട്.
പുതിയ അന്വേഷണ സംഘത്തിന്റെ നിയമനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അന്വേഷണം അട്ടിമറിക്കാനും,തെളിവുകള്‍ നശിപ്പിക്കാനും കൂട്ടുനിന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണം. ജിഷയ്ക്ക് വേണ്ടിയുള്ള സമരം പെരുമ്പാവൂരില്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല.
പി.ഡി.പി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി ജില്ല കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എം അലിയാര് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , വിശ്വനാഥന് എടവനക്കാട്, ഷിഹാബ് ചേലക്കുളം,ലത്തീഫ് പള്ളുരുത്തി,ഫൈസല്‍ മാടവന,പത്മിനി ഡി. നെട്ടൂര്‍,ഷെജീര്‍ വാഴക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."