സിറിയന്‍ പെണ്‍കുട്ടി ചോദിക്കുന്നു; ട്രംപ്, താങ്കള്‍ ഒരു ദിനമെങ്കിലും ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ടോ?
''മിസ്റ്റര്‍ ട്രംപ്, താങ്കള്‍ ഒരു ദിവസമെങ്കിലും ഭക്ഷണം കഴിക്കാതെ ചെലവഴിച്ചിട്ടുണ്ടോ? സിറിയന്‍ അഭയാര്‍ഥികളെപ്പറ്റിയും കുട്ടികളെപ്പറ്റിയും ചിന്തിക്കൂ''- ഏഴു വയസ്സുകാരി ബനാ അല്‍ അബെദ് എന്ന സിറിയന്‍ പെണ്‍കുട്ടിയുടേതാണീ ട്വീറ്റ്. വീഡിയോയിലൂടെ ബനാ ട്രംപിനെ അഭിസംബോധന ചെയ്യുന്നത്.
യു.എസില്‍ അഭയാര്‍ഥികളെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് ബാലികയുടെ വീഡിയോ. സിറിയയിലെ തന്റെ ദുരിതകഥയും വീഡിയോയിലൂടെ ബനാ വിവരിക്കുന്നുണ്ട്.
സിറിയയിലെ അലെപ്പോ നഗരത്തില്‍ കഴിഞ്ഞമാസം വരെ നിലനിന്ന ഉപരോധത്തിലും ആക്രമണത്തിലും നരകിച്ചു ജീവിച്ചതാണ് ബനായും കുടുംബവും. കഴിഞ്ഞ സെപ്തംബറിലാണ് ബനാ ട്വിറ്ററിലൂടെ വ്യപകമായി യുദ്ധ ചിത്രങ്ങള്‍ വിവരിക്കാന്‍ തുടങ്ങിയത്.
ഇപ്പോള്‍ ബനായ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഫോളോവര്‍മാരുണ്ട്. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ ശക്തമായി വിമര്‍ശിച്ചു കൊണ്ടും ബനാ ട്വീറ്റ് ചെയ്തിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ബനായ്ക്കും രണ്ടു സഹോദരങ്ങളടങ്ങിയ കുടുംബത്തിനും തുര്‍ക്കിയില്‍ അഭയം ലഭിക്കുകയായിരുന്നു.
ആറു വര്‍ഷം നീണ്ടുനിന്ന സിറിയന്‍ യുദ്ധത്തിനിടെ മരിച്ച മൂന്നുലക്ഷം പേരില്‍ 15,000 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്.
my video to Trump. " Mr @realdonaldtrump have u ever had no food & water for 24 hrs? Just think of refugees & the children of Syria." pic.twitter.com/qbaZGp0MvB
— Bana Alabed (@AlabedBana) February 1, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."