HOME
DETAILS
MAL
സഹായിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സി.പി.ഐ ഓഫിസില്‍; വിട്ടുവീഴ്ചയില്ലെന്ന് കാനം
backup
February 02 2017 | 17:02 PM
തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സി.പി.ഐ സംസ്ഥാന ഓഫിസില്‍. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ലക്ഷ്മി നായര്‍ സി.പി.ഐ സംസ്ഥാന ഓഫിസായ എം.എന്‍ സ്മാരകത്തിലെത്തിയത്.
എന്നാല്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ലക്ഷ്യം കാണാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു.
പിതാവിനോടൊപ്പമാണ് ലക്ഷ്മി നായര്‍ കാനത്തിനെ കാണാനെത്തിയത്. സമരം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐയുമായി മാത്രം ചര്‍ച്ച നടത്തിയത് ശരിയായില്ലെന്നും കാനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."