ഇ. അഹമ്മദിന്റെ മരണം അന്വേഷിക്കണമെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നും ഇതുസംബന്ധിച്ചു വിശദ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഐക്യരാഷ്ട്രസഭയില്‍ വരെ പോയി രാജ്യത്തിന്റെ ഔദ്യോഗികനയം വ്യക്തമാക്കിയയാളാണ് അഹമ്മദ്. അദ്ദേഹത്തോട് അവസാനസമയം കേന്ദ്രസര്‍ക്കാര്‍ അനാദരവ് കാണിച്ചതായും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഹമ്മദിന്റെ മരണം മൂടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി. ഇത് ഒട്ടും ശരിയായില്ല. ഇതില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും കേരളത്തിനും കനത്ത പ്രതിഷേധവും അമര്‍ഷവും ഉണ്ട്. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേട്ടതെല്ലാം ശരിയാവാതിരിക്കട്ടെ എന്നാണ് തന്റെ ആഗ്രഹം. ഈ വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിച്ചും അന്വേഷണം ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്കു കത്തുനല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
വിദേശത്തുനിന്ന് വന്ന ഡോക്ടര്‍മാര്‍കൂടിയായ മക്കളെയും മരുമകനെയും അദ്ദേഹത്തെ അവസാനമായി കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു. അദ്ദേഹത്തിന്റെ അടുത്തുപോയി പ്രാര്‍ഥന നടത്താനോ മറ്റുമതാചാരനടപടികള്‍ ചെയ്യാനോ മക്കള്‍ക്ക് കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ ചികില്‍സയുടെ വിശദാംശത്തെ കുറിച്ച് അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിട്ടില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ ബൗണ്‍സര്‍മാര്‍ക്ക് (സംഘര്‍ഷാവസ്ഥയുണ്ടാവുന്ന ഘട്ടങ്ങളില്‍ ഇടപെടാനുള്ള സംഘം) എന്താണു കാര്യം? അഹമ്മദിനെ ആശുപത്രിയിലെത്തിച്ച ഉടന്‍ അവിടെയെത്തിയ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദര്‍ സിങ് ആശുപത്രി അധികൃതരോടു നടത്തിയ ചര്‍ച്ചയുടെ വിശദാംശം പുറത്തുവിടണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."