HOME
DETAILS

സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട്: നിലപാട് കടുപ്പിച്ച് വൈദിക സമിതി

  
backup
January 07 2018 | 07:01 AM

07-01-2018-angamaly-diocese-land-deal-controversy

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയെ വിവാദത്തിലാക്കിയ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭാ സിനഡിന് വൈദിക സമിതി കത്തയച്ചു. 62 ബിഷപ്പുമാര്‍ക്കാണ് ഇത് സംബന്ധിച്ച് കത്തു നല്‍കിയത്. തിങ്കളാഴ്ച ചേരുന്ന സിനഡ് ഈ വിഷയം ചര്‍ച്ചചെയ്യണമെന്നും അതിനായി അജണ്ടയില്‍ ഉള്‍പ്പടുത്തണമെന്നുമാണ് ആവശ്യം.

സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 13 വരെയാണു മെത്രാന്മാരുടെ സിനഡ് നടക്കുന്നത്. സഭയുടെ 26-ാമതു സിനഡിന്റെ ആദ്യ സെഷനാണു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുക.

രാവിലെ 10ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിക്കുന്ന ധ്യാനത്തോടെയാണു തുടക്കം. ഉച്ചകഴിഞ്ഞ് 2.30നു സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ് നിര്‍വഹിക്കും. വിരമിച്ചവര്‍ ഉള്‍പ്പെടെ 62 മെത്രാന്മാരാണു സീറോ മലബാര്‍ സഭയില്‍ ഇപ്പോഴുള്ളത്.

ഭൂമി ഇടപാട് വിവാദമായതിനെ തുടര്‍ന്ന് സഭയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ഭൂമി ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയും ഇക്കാര്യത്തില്‍ കര്‍ദ്ദിനാളിനെതിരേ മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സഭയുടെ ഭൂമി വിവാദം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട പുരോഹിതന്മാരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. കൂടാതെ പ്രത്യേക അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സഭയ്ക്ക് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

ഇടപാടില്‍ സാമ്പത്തികനഷ്ടത്തേക്കാള്‍ ധാര്‍മികച്യുതിയുണ്ടായിട്ടുണ്ടെന്ന് അതിരൂപതാ സഹായമെത്രാന്‍ വൈദികര്‍ക്ക് അയച്ച സര്‍ക്കുലറിലും വ്യക്തമാക്കിയിരുന്നു. നാളെ ആരംഭിക്കുന്ന സമ്പൂര്‍ണ സിനഡിന് മുന്നോടിയായി സഭയുടെ സ്ഥിരം സിനഡ് കഴിഞ്ഞയാഴ്ച കൂടിയിരുന്നു. പ്രത്യേക അന്വേഷണസമിതി ജനുവരി 31ന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

സഭയുടെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും വിവാദ ഇടപാടില്‍ ഉത്തരവാദികളായവര്‍ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് കേരള കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രാര്‍ഥനാ ധര്‍ണ നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago