HOME
DETAILS

സമയബന്ധിത കര്‍മപദ്ധതികളാവണം നമ്മുടെ ട്രെന്റ്: ഡോ. സക്കറിയ

  
backup
May 27, 2016 | 11:50 PM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

കളമശ്ശേരി:  മനുഷ്യന്റെ സകല മേഖലയെയും സ്പര്‍ശിക്കുന്ന തരത്തില്‍ കര്‍മപദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ എസ്.കെ.എസ്.എസ്.എഫ് കാണിക്കുന്ന ആര്‍ജവം വളരെ അഭിമാനത്തോടെയാണ് നോക്കികാണുന്നതെന്നും സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ട്രെന്റായി മാറണമെന്നും കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. കെ.എ സക്കറിയ അഭിപ്രായപ്പെട്ടു.
പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കരുത്തുറ്റ വിദ്യാര്‍ഥി യുവജന വിഭാഗങ്ങളാണ് എസ്.കെ.എസ്.എസ്.എഫിനുള്ളതെന്നും മികച്ച നേതൃത്വത്തിനേ നല്ല അണികളെ സൃഷ്ടിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് അപ്‌ഡേറ്റ് 16ന്റെ കളമശേരി മേഖലാ കമ്മറ്റി എച്ച്.എം.ടി കോളനി എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ട്രെന്റ് സെറ്റിങ്ങ് സെഷന്‍- നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ വൈസ് പ്രസിഡന്റ് ജിയാദ് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉമര്‍ ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
 'സെറ്റിങ്ങ് അവര്‍ ഗോള്‍' എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റെഷീദ് ഫൈസി വെള്ളായിക്കോടും, സെറ്റിങ്ങ് അവര്‍ട്രെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസലും അവതരിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി, കളമശ്ശേരി റൈഞ്ചി സെക്രട്ടറി പി.എസ് ഹസൈനാര്‍ മൗലവി, ജില്ലാ സെക്രട്ടറിമാരായ പി.എച്ച് അജാസ്, മുഹമ്മദ് ഹസിം, അഫ്‌സല്‍ മണക്കാടന്‍, വിഖായ കണ്‍വീനര്‍ നിയാസ് മുണ്ടംപാലം, എച്ച്.എം.ടി ക്ലസ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് അനസ്, സെക്രട്ടറി റാഷിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാദിഖ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ആസിഫ് കാരവള്ളി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago