HOME
DETAILS

ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പു വച്ചു.

  
backup
January 07 2018 | 20:01 PM

india-saudi-signed-this-years-hajj-treaty

ജിദ്ദ: ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ മുംബൈ ജിദ്ദ ഹജ്ജ് കപ്പല്‍ സര്‍വീസിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നും കേന്ദ്ര മന്ത്രി മുഖ്്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പുവച്ച ശേഷം ജിദ്ദ കോണ്‍സുലേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം ഇതുവഴി വിമാന കമ്പനികള്‍ക്ക് നല്‍കി വരുന്ന വന്‍ സബ്‌സിഡി ഒഴിവാക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് ഏതാനും മാസങ്ങളായി സഊദി അധികൃതരുമായി ഇന്ത്യ ആശയവിനിമയം നടത്തിവരികയായിരുന്നു.
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തണമെന്ന് സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബെന്‍തനുമായി നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പിന്നീട് അറിക്കാമെന്നും സഊദി മന്ത്രി അറിയിച്ചു.

അതേ സമയം കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസ് ഉണ്ടാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും മുഖതാര്‍ അബ്ബാസ് നദ്‌വി വിശദീകരിച്ചു. ഹാജിമാരുടെ ഏമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നതിന് സഊദി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഹാജിമാര്‍ക്ക് ഇന്ത്യയിലെ ഹജ്ജ് എംബാര്‍ക്കേഷനുകളില്‍ നിന്ന്് താത്പര്യമുള്ള തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും. അതത് സംസ്ഥാനങ്ങളില്‍ നിന്നു തന്നെ യാത്ര പുറപ്പെടേണ്ടിതില്ല. ചിലവു കുറഞ്ഞ വിമാനത്താവളങ്ങള്‍ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ ഓഫിസില്‍ വെച്ചു നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇന്ത്യക്ക് വേണ്ടി കരാറില്‍ ഒപ്പു വച്ചത്. വ്യോമയാന മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ്.കെ മിശ്ര, കേന്ദ്ര കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന്‍, ഹജിന്റെ ചുമതല വഹിക്കുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശേഖ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം 1,70,000 ഓളം ഇന്ത്യക്കാര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. മക്കയില്‍ ഹറം വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2013 മുതല്‍ 2016 വരെ എല്ലാ രാജ്യങ്ങളുടെയും ഹജ്ജ് ക്വാട്ടയില്‍ ഇരുപതു ശതമാനം സഊദി സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. ഇതുപ്രകാരം ഇന്ത്യക്ക് 34,000 പേരുടെ അവസരം നഷ്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ക്വാട്ട പഴയ നിലയില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 1,25,000 പേര്‍ക്കും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 45,000 പേര്‍ക്കുമായിരിക്കും ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാനാവസരമുണ്ടാവുക. 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് അടുത്ത ബന്ധുവായ പുരുഷന്റെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സഊദി അറേബ്യ അനുമതി നല്‍കിയിട്ടു. സഊദിയുമായി ഹജ്ജ് കരാര്‍ ഒപ്പിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഈ ഇളവ് ലഭിക്കും. ഇതുപ്രകാരം മൊത്തം 1,300 വനിതകള്‍ക്ക് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും മഹ്‌റം ഇല്ലാതെ ഹജ്ജിനെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
അള്‍ജീരിയ, ടുണീഷ്യ, ഇന്തോനേഷ്യ, ഇറാന്‍, ജോര്‍ദാന്‍, സുഡാന്‍, നൈജീരിയ, ഘാന, തുര്‍ക്കി, തുടങ്ങി വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ സഊദിയുമായുള്ള ഹജ്ജ് ചര്‍ച്ചകള്‍ ആരംഭിക്കുകയും കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്‍ സംഘം ഉടന്‍ തന്നെ സഊദിയില്‍ എത്തിച്ചേരും. ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്നത്. ആകെ ഹാജിമാരുടെ മൂന്നിലോന്ന് ഭാഗം ഈ മൂന്നു രാജ്യങ്ങളില്‍ നിന്നായിരിക്കും ഉണ്ടാകുക.

ഓഗസ്റ്റ് പത്തൊമ്പതിനാണ് ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ ആരംഭിക്കുക. കര്‍മങ്ങള്‍ സമാപിച്ചു ഹാജിമാര്‍ ജൂലൈ പതിനാല് മുതലാണ് ജിദ്ദ, മദീന വഴി നാട്ടിലേയ്ക്ക് മടങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago