HOME
DETAILS

ഇ. അഹമ്മദ് എംപിയുടെ മരണം: ലോക്‌സഭയില്‍ പ്രതിപക്ഷബഹളം

  
backup
February 03 2017 | 05:02 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b2

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം കേന്ദ്ര സര്‍ക്കാര്‍ മറച്ചു വെച്ചെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇതേ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു. 

സഭ പിന്നീട് പുനരാരംഭിച്ചെങ്കിലും വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല.തുടര്‍ന്ന് എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, പി.കരുണാകരന്‍ തുടങ്ങിയവര്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു.

ആര്‍.എസ്.പി അംഗം എന്‍.കെ.പ്രേമചന്ദ്രനാണ്‌ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്‌.  ഇ. അഹമ്മദിന്റെ
മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം.
കേന്ദ്രമന്ത്രിയായിരുന്ന അഹമ്മദിനോട് അവസാന സമയം കേന്ദ്രസര്‍ക്കാര്‍ അനാദരവാണ് കാട്ടിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയ എംപിയെ കാണാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും അനുവദിച്ചിരുന്നില്ല.


ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായഅദ്ദേഹത്തെ വെന്റിലേറ്ററിലാക്കി. ബന്ധുക്കളെപോലും കാണാന്‍ അനുവദിച്ചില്ല. മതപരമായ അനുഷ്ഠാനങ്ങള്‍ക്കു പോലും സമ്മതിച്ചില്ലെന്നുമാണ് ആരോപണം.


ഡല്‍ഹിയില്‍ നടന്ന അനുശോചനയോഗത്തില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago