ബേപ്പൂരില്‍ ജനവാസ കേന്ദ്രത്തിലെ മദ്യശാല; ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിച്ചു
ഫറോക്ക്: ജനവാസ കേന്ദ്രത്തില്‍ ബിവറജ്‌സ് കോര്‍പറേഷന്റെ മദ്യ വില്‍പ്പന കേന്ദ്രം തുടങ്ങാനുളള നീക്കം ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിച്ചു. ബേപ്പൂര്‍ നടുവട്ടം മാഹിയിലുളള സി.ഡി.എ ഗോഡൗണിലാണ് മദ്യവില്‍പ്പന കേന്ദ്രം ആരംഭിക്കാന്‍ അധികൃതര്‍ ശ്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് രഹസ്യമായി ഗോഡൗണില്‍ മദ്യമിറക്കി വില്‍പ്പന തുടങ്ങിയത്.
ദേശീയ പാതയില്‍ ചെറുവണ്ണൂര്‍ ടി.പി റോഡ് ജംഗ്ഷനു സമീപമുളള ബിവറജ്‌സ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രമാണ് നടുവട്ടത്തെ സി.ഡി.എ ഗോഡൗണിലേക്ക് മാറ്റാനുളള ശ്രമം നടത്തിയത്. ഒരു വര്‍ഷം മുന്‍പാണ് ഗോഡൗണിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ചെവ്വാഴ്ച്ച വൈകുന്നേരം രഹസ്യമായി ഇവിടെ മദ്യമെത്തിച്ചു അധികൃതര്‍ വില്‍പ്പന ആരംഭിക്കുകയായിരുന്നു. മദ്യശാല അന്വേഷിച്ചു ആളുകള്‍ എത്തിയതോടെയാണ് ബിവറജ്‌സ് കോര്‍പറേഷന്റെ ഔട്ട് ലെറ്റ് തുടങ്ങിയ വിവരം നാട്ടുകാര്‍ അറിയുന്നത്. അപ്പോള്‍ തന്നെ ജനം സംഘടിച്ചു പ്രതിഷേധമുയര്‍ത്തുകയും പൊലിസെത്തി വില്‍പ്പന നിര്‍ത്തിവപ്പിക്കുകയുമായിരുന്നു. ജനവാസ മേഖലയും പ്രശ്‌നബാധിത പ്രദേശവുമായ നടുവട്ടത്ത് മദ്യവില്‍പ്പന കേന്ദ്രം ആരംഭിക്കുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന തമ്പി റോഡ്, ശിവപുരി റോഡ്, ഗ്രീന്‍പാര്‍ക്ക് റോഡ് എന്നിവക്കു സമീപമാണ് മദ്യവില്‍പ്പന കേന്ദ്രം. ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അംങ്കന്‍വാടി, ലിറ്റില്‍ വണ്ടര്‍ സ്‌കൂള്‍, പളളതത്തില്‍ ഭഗവതി ക്ഷേത്രം എന്നിവയും ഇതിനു തൊട്ടടുത്തായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മദ്യശാല തുറക്കുത്തിനെതിരേ നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മറ്റിക്കു രൂപംനല്‍കിയിട്ടുണ്ട്.
ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ പത്തോടെ മദ്യശാല തുറക്കുന്നതിനെതിരേ സമരവുമായെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്നു പൊലിസും കോര്‍പറേഷന്‍ അധികാരികളും പരിശോധിച്ചപ്പോഴാണ് മദ്യവില്‍പ്പന കേന്ദ്രം ആരംഭിക്കാനുളള അനുമതി വാങ്ങിയിട്ടില്ലെന്ന കാര്യം മനസിലാകുന്നത്. ഇതോടെ മദ്യശാല തുറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
മദ്യാശാലക്കെതിരായുളള പ്രതിഷേധ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രതിഷേധ സമരം മുന്‍ എ.ഡി.എം രമാദേവി ഉദ്ഘാടനം ചെയ്തു. മദ്യശാല വിരുദ്ധ സമിതി ചെയര്‍മാന്‍ നെല്ലിക്കാട്ട് സതീഷ്‌കുമാര്‍ അധ്യക്ഷനായി. എം.ഐ മുഹമ്മദ് ഹാജി, ശഫീഖ് അരക്കിണര്‍, ടി.കെ അബ്ദുല്‍ ഗഫൂര്‍, കരിച്ചാലി പ്രേമന്‍, മുരളി ബേപ്പൂര്‍, അനില്‍കുമാര്‍, സുജിത്ത്, പീതാംബരന്‍ സംസാരിച്ചു. ചെറുവണ്ണൂരിലെ ബിവറജ്‌സ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ്് ശാരദാമന്ദിരത്തേക്ക് മാറ്റാനും ശ്രമം നടന്നിരുന്നു. ഇതും ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു. ചെറുവണ്ണൂരിലെ നിലവിലെ കെട്ടിടത്തില്‍ വീണ്ടും ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരേയും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇവിടെ കെട്ടിടത്തിനു മുന്‍പില്‍ സമരത്തിനായി പന്തല്‍കെട്ടുകയും വിവിധ പാര്‍ട്ടിയുടെ കൊടിനാട്ടുകയും ചെയ്തിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."