HOME
DETAILS
MAL
ആരോഗ്യ രംഗത്തിന് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന്
backup
February 03 2017 | 05:02 AM
കോഴിക്കോട്: ആരോഗ്യ മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കേന്ദ്ര ബജറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എം.വി.ആര് കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സി.എന്‍ വിജയകൃഷ്ണന്. കാന്‍സര്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സയ്ക്കും മരുന്നിനും ഇളവ് അനുവദിക്കുന്നതിന് കേന്ദ്ര ബജറ്റിന് കഴിഞ്ഞിട്ടില്ല. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ചെലവുകള്‍ വളരെ കൂടുതലാണ്. ഈ കാര്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കുമെന്ന പ്രതീക്ഷകള്‍ക്കു മങ്ങലേറ്റുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."