രാത്രിയാത്ര നിരോധനം: ഏകദിന ഉപവാസ സത്യഗ്രഹം സംഘടിപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തുടരുന്ന രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്് ബത്തേരി യൂനിറ്റ് ഏകദിന ഉപവാസ സമരം നടത്തി.
രാത്രി യാത്രാനിരോധനത്തിനെതിരെ യുവജന കൂട്ടായ്മയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നതിന്റെ ഭാഗമായിട്ടാണ് ഏകദിന ഉപവാസ സമരം നടത്തിയത്.
സ്വതന്ത്രമൈതാനിയില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച ഉപവാസ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റ് പ്രസിഡന്റ് സി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.
എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, നീലഗിരി എം.എല്‍.എ ദ്രാവിഡമണി, ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍, കൗണ്‍സിലര്‍മാരായ സോബിന്‍ വര്‍ഗ്ഗീസ്, കെ റഷീദ്, വയനാട് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.റ്റി.എം റഷീദ്, സെക്രട്ടറി വിനയകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാനസെക്രട്ടറി ജോജിന്‍.പി.ജോയി, പി.വൈ മത്തായി, വി.കെ റഷീദ്, യു നദീര്‍, എ.കെ ജിതൂഷ്, പ്രശാന്ത് മലവയല്‍, ഷംസാദ് മരക്കാര്‍, ജേക്കബ്്, നവരംഗ് മോഹന്‍, ബിജു ഷംസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അഭിഭാഷകനെ നിയമിക്കുക, കോടതി നിര്‍ദേശിച്ച് പഠന റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."