HOME
DETAILS

മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍: ഒമ്പത് വര്‍ഷമായിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല

  
backup
February 03 2017 | 06:02 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

കൊച്ചി:വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കല്‍ നടന്നിട്ട് ഒമ്പത് വര്‍ഷം തികയുമ്പോഴും നാടിന്റെ വികസനത്തിനായി ഭൂമി വിട്ടുകൊടുത്തവര്‍ ഇന്നും തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തില്‍.ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് എന്നറിയപ്പെടുന്ന പുനരധിവാസ ഉത്തരവ് പൂര്‍ണ്ണമായും നടപ്പാക്കാന്‍ മാറി മാറിവന്ന സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല.പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളാണ് പാക്കേജിന്റെ ആനുകൂല്യത്തിന് അര്‍ഹതനേടിയത്.എന്നാല്‍ പാക്കേജില്‍ അക്കമിട്ടുനല്‍കിയ ഉറപ്പുകളൊക്കെ വെറും വാഗ്ദാനങ്ങളായി മാറുകയായിരുന്നു.പുനരധിവാസത്തിനായി അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ രണ്ടുനിലകെട്ടിടം പണിയാവുന്ന എ ക്ലാസ് നാല് സെന്റ് മുതല്‍ ആറ് സെന്റ് വരെയുള്ള ഭൂമിനല്‍കുമെന്നും പുനരധിവാസ പ്ലോട്ടുകള്‍ വാസയോഗ്യമാകുന്നതുവരെ 5000 രൂപ വാടകയിനത്തില്‍ നല്‍കുമെന്നും പാക്കേജില്‍ പറഞ്ഞിരുന്നു. എന്നാല്‍ 316 കുടുംബങ്ങള്‍ക്ക് ഏഴ് പുനരധിവാസ കേന്ദ്രങ്ങളിലായി നല്‍കിയ പ്ലോട്ടുകളാകട്ടെ വീട് വെക്കാന്‍പോയിട്ട് ഉറപ്പിച്ച് ചുവടുവെക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ്.തുതിയൂര്‍ വാഴക്കാല,തൂതിയൂര്‍ ഇന്ദിരാനഗര്‍,വടുതല,തൈക്കാവ്,കോതാട്,മൂലമ്പിള്ളി,മുളവുകാട് എന്നിവിടങ്ങളില്‍ നല്‍കിയ പ്ലോട്ടുകളിലേറെയും ചതുപ്പാണ്.316 കുടുംബങ്ങളില്‍ വെറും 38 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇവിടെ വീട് വെക്കാന്‍ സാധിച്ചത്.മറ്റ് സമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവിട്ട് നിര്‍മ്മിച്ച ഇത്തരം വീടുകളില്‍ രണ്ടെണ്ണം ഇരുന്നുപോയി.രണ്ടെണ്ണമാകട്ടെ ചരിഞ്ഞ അവസ്ഥയിലാണ്.മറ്റുവീടുകളുടെ ചുവരുകള്‍ക്ക് വിള്ളല്‍ വീണു.മുളവുകാട് 14 കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ ഇതുവരെ ഒരു കുടുംബത്തിനും വീട് വെക്കാന്‍ സാധിച്ചിട്ടില്ല.പ്ലോട്ടുകള്‍ വീട് വെക്കാന്‍ യോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് പലപ്രാവശ്യം അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.പുഴയോരത്ത് നല്‍കിയ പ്ലോട്ടുകളിലെ മണ്ണ് മുഴുവന്‍ ഒലിച്ചുപോയ അവസ്ഥയിലുമാണ്.ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന സംരക്ഷണഭിത്തികളുടെ നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിനുകാരണം.ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മ്മിച്ച വീടുകള്‍ വാസയോഗ്യമല്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമിക്ക് വേണ്ടത്രപരിശോധന നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതായാണ് സൂചന.ഇന്നലെയും ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ നിര്‍മ്മിച്ച വീടുകളില്‍ പരിശോധന നടത്തിയിരുന്നു.കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍പെടുന്ന ഒരാള്‍ക്ക് വല്ലാര്‍പാടം പദ്ധതിയില്‍ തൊഴിലും വാഗ്ദാനം നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങളില്‍ ഒന്നുപോലും കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല.പ്ലോട്ടുകള്‍ വാസയോഗ്യമാകുന്നതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടകയും രണ്ടരവര്‍ഷമായി മുടങ്ങികിടക്കുകയാണ്. പുനരധിവാസപ്ലോട്ടിന്റെ പട്ടയഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റംചെയ്യരുതെന്ന നിബന്ധന നില്‍ക്കുന്നതിനാല്‍ വീട് വെക്കാന്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിക്കാത്ത അവസ്ഥയാണ്.പുനരധിവാസ പാക്കേജിന്റെ ആനുകൂല്യം അനുഭവിക്കാനാകാതെ 23പേര്‍ മരണത്തിനുകീഴടങ്ങി.പാക്കോജ് പൂര്‍ണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കുടിയൊഴിപ്പിക്കലിന്റെ ഒമ്പതാംവാര്‍ഷികമായ ഫെബ്രുവരി ആറിന് ഓര്‍മ്മപ്പെടുത്തല്‍ കൂട്ടായ്മ സംഘടിക്കാനൊരുങ്ങുകയാണ് ഫ്രാന്‍സിസ് കളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago