കയര്‍ മേഖലയുടെ വികസനത്തിന് അഭ്യന്തര വിപണി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ മേഖലയുടെ സമഗ്ര വികസനത്തിന് ഉല്‍പാദനം വര്‍ധിപ്പിച്ച് അഭ്യന്തര വിപണിയില്‍ ഗണ്യമായ വിപണനം സാധ്യമാക്കുമെന്ന് മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആധുനിക യന്ത്രവല്‍ക്കരണത്തില്‍.നിന്നും പിന്നാക്കം പോയതും തൊണ്ട് ചീയിച്ച് ചകിരി ആക്കല്‍ പ്രക്രിയ തുടര്‍ന്നതും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
എന്നാല്‍ തമിഴ്‌നാട്ടില്‍ പച്ച തൊണ്ട് യന്ത്രം ഉപയോഗിച്ച് ചകിരി ആക്കുകയും അതില്‍നിന്നും ലഭിക്കുന്ന ചോറിനും ശരാശരി വില ലഭിക്കുന്ന തരത്തിലാണ് ഉല്‍പാദനം നടന്നു വരുന്നത്. ഇത് കേരളത്തിലെ കയര്‍ ഉല്‍പാദന മേഖലയെ ബാധിച്ചു.
ഇതി ന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് കയര്‍ ഭൂവസ്ത്ര വിപണി വ്യാപിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന നാളെയും മറ്റെന്നാളും ചേര്‍ത്തലയിലും ആലപ്പുഴയിലുമായി കയര്‍ ഭൂവസ്ത്ര ശില്പശാല നടത്തും.
കൃഷി, റോഡ് നിര്‍മ്മാണം, മണ്ണ് സംരക്ഷണം, തിട്ട സംരക്ഷണം തുടങ്ങിയ മേഖലകളില്‍ കയര്‍ ഭൂവസ്ത്ര വിനിയോഗത്തെ കുറിച്ചുളള സാങ്കേതിക വിശാദാംശങ്ങളാണ് പരിശോധിക്കുക. നാളെ കല്ലുപാലത്തിന് സമീപമുളള കയര്‍ യന്ത്ര നിര്‍മ്മാണ ഫാക്ടറി സമുച്ചയത്തില്‍ നടക്കുന്ന സെമിനാര്‍ ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി രാധാകൃഷ്ണന്‍ അധ്യക്ഷനാകും. ജെയിംസ് വര്‍ഗീസ്, ആനതലവട്ടം ആനന്ദന്‍, കയര്‍ബോര്‍ഡ് സെക്രട്ടറി കുമാരരാജ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കെ പ്രസാദ്, കെ.ആര്‍ ഭഗീരഥന്‍, കെ.കെ ഗണേഷന്‍, അഡ്വ. സലിം കുമാര്‍, എന്‍ പത്മകുമാര്‍ ഐ എ എസ് തുടങ്ങിയ പങ്കെടുക്കും. അഞ്ചിന് കണിച്ചുകുളങ്ങര എസ്എന്‍ കോളജില്‍ നടക്കുന്ന ശില്പശാല ധനമന്ത്രി ഉദ്ഘാടനം ചെയ്യും.
മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും . ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, തദ്ദേശ മന്ത്രി കെ.ടി ജലീല്‍, കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ മന്ത്രി മാത്യൂ ടി. തോമസ്, കെ.സി വേണുഗോപാല്‍ എം.പി, ആനത്തലവട്ടം ആനന്ദന്‍, ഡോ. ടി.എന്‍ സീമ, സജിചെറിയാന്‍, ടി.ജെ ആഞ്ചലോസ്, എം ലിജു, കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ആര്‍ ഭഗീരഥന്‍, ആര്‍ നാസര്‍, കെ പ്രസാദ്, ഡി പ്രിയേഷ് കുമാര്‍, ഗണേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."