രുചിവൈവിധ്യങ്ങളുമായി കൂട്ടുകാരിക്ക് കൈത്താങ്ങൊരുക്കി വിദ്യാര്‍ഥികള്‍
എടവണ്ണ: സഹപാഠിയുടെ കണ്ണീരൊപ്പാന്‍ രുചിവൈവിധ്യങ്ങളുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍. മമ്പാട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥിനി മമ്പാട് രാജീവ് കോളനിയിലെ ശബാന ആസ്മിക്കായി സഹായധനം കണ്ടെത്താനാണ് സഹപാഠികള്‍ രുചിഭേദങ്ങള്‍ തയാറാക്കിയത്.
ജന്മനാ ഇരുകാലുകളും തളര്‍ന്ന ശബാനയെ ഓട്ടോയിലാണ് മാതാവ് ദിവസവും വിദ്യാലയത്തിലെത്തിക്കുന്നത്. പഠനത്തിലും കലാപരമായും നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാര്‍ഥിനിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നന്നവരാണ്. ശബാനയ്ക്കൊരു മുച്ചക്ര വാഹനം നല്‍കുന്നതിനായാണ് എം.ഇ.എസ് സ്കൂള്‍ സ്റ്റാഫ് കൗണ്‍സിലല്‍, പി.ടി.എ, മമ്പാട് വാട്സ്ആപ് കൂട്ടായ്മ എന്നിവരുടെ സഹായത്തോടെ സ്കൂളില്‍ ഫുഡ് ഫിയസ്റ്റ എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
പ്രത്യേകം തയാറാക്കിയ 56 സ്റ്റാളുകളിലായി 500ല്‍പരം വിഭവങ്ങള്‍ ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ കൂട്ടുകാരിക്ക് സ്നേഹോപഹാരമൊരുക്കിയത്. മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ്യ ഉദ്ഘാടനം ചെയ്തു. ബി. മുഹമ്മദ് റസാഖ് അധ്യക്ഷനായി. പന്താര്‍ മുഹമ്മദ്, അഡ്വ. ഹംസ കുരിക്കള്‍, പി.വി അബ്ദുല്‍ ഖാദര്‍, കബീര്‍ കാട്ടുമുണ്ട, വി.ടി നാസര്‍, നൗഷാദ് എടവണ്ണ, സാജിദ് വാണിയമ്പലം, പ്രൊഫ. പി.കെ മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഉണ്ണി മുഹമ്മദ്, പ്രധാനാധ്യാപിക സാബിറ ആലുങ്ങത്ത്, അജീഷ് എടാലത്ത്, എം. അന്‍വര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."