HOME
DETAILS
MAL
ബല്‍റാമിനെ പിന്തുണച്ച് കെ. സുരേന്ദ്രന്
backup
January 09 2018 | 03:01 AM
കോഴിക്കോട്: എ.കെ.ജി വിമര്‍ശനത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രന്. പലപ്പോഴും ബല്‍റാമിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍, എ.കെ.ജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്റെ വിമര്‍ശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. എ.കെ.ജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്.
വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്നു ചൂണ്ടിക്കാണിക്കാം. എന്നാല്‍, എ.കെ.ജിയെ വിമര്‍ശിച്ചാല്‍ ഓഫിസ് തകര്‍ക്കുന്നതും ഉപരോധം ഏര്‍പ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."