ഐഫോണ്‍ ഏപ്രില്‍ അവസാനത്തോടെ ബംഗളൂരുവില്‍ നിര്‍മിക്കുമെന്ന് കര്‍ണാടക മന്ത്രി
ബംഗളൂരു: ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തയാറെടുക്കുന്നു. ഏപ്രില്‍ അവസാനത്തോടെ ബംഗളൂരുവില്‍ നിര്‍മാണം തുടങ്ങുമെന്ന് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
ആപ്പിള്‍ പ്രതിനിധികളുമായി കഴിഞ്ഞമാസം നടത്തിയ ചര്‍ച്ചയിലാണ് ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമായതെന്ന് മന്ത്രി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ഐഫോണിന്റെ അസംബഌങ് ആണ് ഇവിടെ നടക്കുക. ബംഗളൂരു ആസ്ഥാനമാക്കി മൊബൈല്‍ നിര്‍മിക്കാന്‍ തായ്വാനിലെ വിസ്ട്രന്‍ കോര്പറേഷന് ആപ്പിള്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇതേക്കുറിച്ച് ആപ്പിള്‍ കമ്പനി പ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സര്‍ക്കാര്‍ സഹായമുണ്ടെങ്കില്‍ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ഇന്ത്യയില്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. നിര്‍മാണത്തിനാവശ്യമായ അസംസ്ക്യത വസ്തുക്കളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതിയില്‍ പതിനഞ്ച് വര്‍ഷക്കാലം നികുതി ഈടാക്കരുതെന്നതായിരുന്നു പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."