മയ്യിത്തുകളോടുള്ള കളി ഇനിയും തുടരരുത്
കഴിഞ്ഞദിവസം മരണപ്പെട്ട ഇ. അഹമദ്‌സാഹിബിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവ് വലിയ ചര്‍ച്ചയായിരിക്കുകയാണ്.പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. മക്കളെപ്പോലും കാണാനനുവദിക്കുകയോ പ്രാര്‍ഥിക്കാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്നത് ക്രൂരതയുടെ രാഷ്ട്രീയ അജണ്ടകളാണ് നമ്മോട് തുറന്നു പറയുന്നത്. നിലവില്‍ എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ, സ്വാധീനമുള്ള വ്യക്തിയോട് ഈ തരത്തിലാണ് പെരുമാറ്റമെങ്കില്‍ സാധാരണ, സ്വാധീനമില്ലാത്ത വ്യക്തികളാണെങ്കില്‍ എന്തായിരിക്കും സ്ഥിതി.
മനുഷ്യത്വം മരവിച്ച മനസ്സുകളുമായിട്ടാണ് മനുഷ്യര്‍ യാന്ത്രികജീവിതം നയിക്കുന്നത്. യുവാവ് നടു റോഡില്‍ രക്തം വാര്‍ന്ന് മരണത്തോട് മല്ലടിക്കുമ്പോഴും മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്താനും സെല്‍ഫിയെടുക്കാനുമായിരുന്നത്രെ തിരക്ക്. കര്‍ണാടകയിലെ കൊപ്പല്‍ നഗരത്തില്‍ അരങ്ങേറിയ ഈ ക്രൂരത കണ്ടുനില്‍ക്കുന്നവര്‍ ചികിത്സ ലഭ്യമാക്കാതിരുന്നതും മരവിച്ച മനുഷ്യത്വം മുന്നില്‍ നിന്നതുകൊണ്ടാവാം.
മരവിച്ച മസ്തിഷ്‌കത്തിനും കരുണവറ്റിയ ഹൃദയങ്ങള്‍ക്കും പുതിയ ചികിത്സ ലഭ്യമാക്കുകയായിരിക്കും അഭികാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."