ബ്രിട്ടീഷ് ക്രിസ്ത്യന്‍ പള്ളിയിലെ കൊത്തുപണിക്ക് ട്രംപിന്റെ മുഖച്ഛായ
ലണ്ടന്‍: നഗരത്തിലെ ചരിത്രപ്രസിദ്ധമായ സൗത്ത്വെല്‍ മിസ്റ്റര്‍ പള്ളിയിലെ കൊത്തുപണിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖവുമായി സാദൃശ്യം. പള്ളിയില്‍ അഴുക്കുചാലിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ച പ്രതിമയ്ക്കാണ് ട്രംപുമായി രൂപസാദൃശ്യമുള്ളത്. 700 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഇത്. ലണ്ടനിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷമാക്കുകയാണ്. ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തുന്ന ട്രംപിന്റെ തലമുടിയുടെ അതേ സ്റ്റൈല്‍ തന്നെയാണ് പ്രതിമയ്ക്കും.
സോഷ്യല്‍ മീഡിയയില്‍ പ്രതിമയുമായി ട്രംപിന്റെ മുഖത്തെ താരതമ്യപ്പെടുത്തി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
ബി.ബി.സി റേഡിയോയിലെ അവതാരിക സമീറയാണ് ട്രംപുമായുള്ള പ്രതിമയുടെ രൂപസാദൃശ്യം വ്യക്തമാക്കി ആദ്യം വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. പള്ളിയില്‍ കോമാളി കഥാപാത്രങ്ങളുടെ രൂപസാദൃശ്യമുള്ള നിരവധി പ്രതിമകള്‍ വേറെയുമുണ്ട്.
14ാം നൂറ്റാണ്ടില്‍ പള്ളി നിന്നിരുന്ന പ്രദേശത്ത് ജീവിച്ചിരുന്ന വ്യക്തിയുടെ മുഖമാണ് ഇതെന്ന് ചരിത്രം പറയുന്നു. ഇതടക്കം 280 പ്രതിമകളാണ് പള്ളിയിലുള്ളത്. എല്ലാം കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 19ാം നൂറ്റാണ്ടില്‍ ചില അറ്റുകുറ്റപണികള്‍ പള്ളിയില്‍ നടത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."