HOME
DETAILS
MAL
സൗത്ത് സോണ്‍ ടീമില്‍ മൂന്ന് കേരള താരങ്ങള്‍ ഇടംപിടിച്ചു
backup
February 03 2017 | 19:02 PM
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിനുള്ള സൗത്ത് സോണ്‍ സീനിയര്‍ ടീമില്‍ കേരളത്തിന്റെ മൂന്നു താരങ്ങള്‍ ഇടംപിടിച്ചു. വിഷ്ണു വിനോദ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നീ കേരള താരങ്ങളാണു 16 അംഗ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കര്‍ണാടകയുടെ മുന്‍ ഇന്ത്യന്‍ താരം ആര് വിനയ് കുമാര്‍ ക്യാപ്റ്റനും തമിഴ്നാടിന്റെ വിജയ് ശങ്കര്‍ വൈസ് ക്യാപ്റ്റനുമാണ്. ടീം: വിനയ് കുമാര്‍ (നായകന്), വിജയ് ശങ്കര്‍, തന്മയ് അഗര്‍വാള്‍, മയാങ്ക് അഗര്‍വാള്‍, വിഷ്ണു വിനോദ്, റിക്കി ഭുയി, ദിനേഷ് കാര്‍ത്തിക്, ഹനുമ വിഹാരി, പവന് ദേശ്പാണ്ഡെ, രഹില്‍ ഷ, എം അശ്വിന്, എ സ്വരൂപ്, സി.വി മിലിന്ദ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, അരവിന്ദ് ശ്രീനാഥ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."