HOME
DETAILS

സമസ്ത ആദര്‍ശ സമ്മേളനം: കൂരിയാട് ഒരുങ്ങി

  
backup
January 09 2018 | 03:01 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%95%e0%b5%82



മലപ്പുറം: സമസ്ത ആദര്‍ശ മഹാ സമ്മേളനത്തിനു കൂരിയാട് സൈനുല്‍ഉലമാ നഗര്‍ ഒരുങ്ങി. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചുമാസം നീളുന്ന ആദര്‍ശ കാംപയിനിന്റെ ഉദ്ഘാടനമാണ് മലപ്പുറം ജില്ലയിലെ വേങ്ങര കൂരിയാട്ട് നടക്കുന്നത്.
സമ്മേളനത്തിനെത്തുന്ന പതിനായിരക്കണക്കിനു സുന്നി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാവുന്ന വിധം നഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സമ്മേളന പരിപാടികള്‍ക്ക് മുന്നോടിയായി നാളെ എസ്.വൈ.എസ് ആമില, എസ്.കെ.എസ്.എസ്.എഫ് വിഖായ അംഗങ്ങളുടെ റൂട്ട് മാര്‍ച്ച് നടക്കും. ഖുത്വുബുസമാന്‍ മമ്പുറം തങ്ങളുടെ മഖാം സിയാറത്തോടെ പുറപ്പെടുന്ന റൂട്ട് മാര്‍ച്ച് വൈകിട്ട് അഞ്ചോടെ സൈനുല്‍ഉലമാ നഗറില്‍ സംഗമിക്കും. തുടര്‍ന്നു സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും.
വിവിധ ജില്ലകളില്‍ സമ്മേളന സന്ദേശ പ്രചാരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്. പള്ളികളില്‍ ഉദ്‌ബോധന പ്രസംഗം, മഹല്ലുകളില്‍ ലഘുലേഖ വിതരണം, പ്രചാരണ സംഗമങ്ങള്‍ എന്നിവ നടന്നു. മലപ്പുറം ജില്ലയില്‍ മണ്ഡലം തലങ്ങളില്‍ സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും പ്രചാരണ ജാഥകള്‍ നടക്കും.
വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്ത്തല സന്ദേശ യാത്ര, പഞ്ചായത്ത് സംഗമങ്ങള്‍, വിളംബര റാലി എന്നിവയും നടന്നുവരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സമ്മേളനം തുടങ്ങും. സാദാത്തുക്കള്‍, സമസ്ത മുശാവറ അംഗങ്ങള്‍, സമസ്ത പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago