സ്വവര്‍ഗരതിയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളന പ്രമേയം
കൊച്ചി: സ്വവര്‍ഗരതിയെ പിന്തുണച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ദേശീയസമ്മേളനം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നും ഡി.വൈ.എഫ്.ഐ പത്താം ദേശീയ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ( എല്‍.ജി.ബി.ടി) നടത്തുന്ന പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തിലാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. ഓരോ പൗരനും അവന്റെ ലൈംഗികതാല്‍പര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാവണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായി സമുഹത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്ന് മാറ്റമുണ്ടാവണമെന്നും സമ്മേളനപ്രമേയങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എം.ബി രാജേഷ് എം.പി പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ തെറ്റായ മനോഭാവങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ ബോധവല്‍ക്കരണ കാംപയിന്‍ നടത്തുമെന്നും പ്രമേയത്തില്‍ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളായ ഭിന്നലിംഗക്കാരുടെ (എല്‍.ജി.ബി.ടി വിഭാഗം) ക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ പ്രത്യേക തുക അനുവദിക്കണമെന്നും ഡി.വൈ.എഫ്.ഐ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. യുവാക്കളോട് ഒട്ടും പ്രതിബദ്ധതയില്ലാത്ത കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെതിരേ പ്രതിഷോധിക്കാന്‍ ആഹ്വാനം ചെയ്യുന്നതുള്‍പ്പടെ അഞ്ച് പ്രമേയങ്ങളാണ് ഇന്നലെ സമ്മേളനം പാസാക്കിയത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം നടപ്പിലാക്കുക, കാംപസുകളിലെ ജാതി, മത വിവേചനം തടയാന്‍ രോഹിത് ആക്ട് പാസാക്കുക തുടങ്ങിയവയാണ് മറ്റു പ്രമേയങ്ങള്‍.
സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതിവേണമെങ്കില്‍ അക്കാര്യം ചെയ്യണമെന്നും സര്‍ക്കാര്‍ പൊതുമേഖലസ്ഥാപനങ്ങള്‍ സ്വകാരത്യവല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ സംവരണാനുകൂല്യങ്ങള്‍ വലിയതോതിലാണ് നഷ്ടപ്പെടുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലപ്പോഴും ഡി.വൈ.എഫ്.ഐക്ക് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ടെങ്കിലും ഈ മുന്നേറ്റങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വീഴ്ച്ച സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യണം. വൈകിട്ട് നടന്ന മതനിരപേക്ഷ സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കേന്ദ്രത്തില്‍ കേന്ദ്രനേതാക്കളായവരുടെ പ്രവര്‍ത്തനങ്ങള്‍പോലുംപരിമിതമായിരുന്നുവെന്നും അഖിലേന്ത്യാ കേന്ദ്രം ശക്തിപ്പെടുത്തുന്നതിനും മുഴുവന്‍ സമയപ്രവര്‍ത്തകരുടെ അഭാവം പരിഹരിക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികളുടെയും അവയവ ദാനം ചെയ്തുള്ള സമ്മത പത്രം ഡോ.ജോസ് ചാക്കോ പെരിയപുറം ഏറ്റുവാങ്ങി. സമ്മേളനം നാളെ യുവജനറാലിയും പൊതുസമ്മേളനത്തോടും കൂടി സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."