ഗോധ്രാ കലാപം: 28 കുറ്റാരോപിതരെ ജില്ലാ കോടതി വെറുതെവിട്ടു
അഹ്മദാബാദ്: ഗോധ്രാ കലാപത്തിനു പിറകെ നടന്ന അക്രമ സംഭവങ്ങളില്‍ വിചാരണ നേരിടുന്ന മുഴുവന്‍പേരെയും കുറ്റവിമുക്തരാക്കി ഗാന്ധിനഗര്‍ ജില്ലാ കോടതിയുടെ വിധി. വ്യക്തമായ തെളിവുകളില്ലെന്നു പറഞ്ഞാണു പ്രതികളെ വെറുതെ വിട്ടത്. സംഭവത്തില്‍ സാക്ഷികള്‍ കോടതിയില്‍ കൂറുമാറുകയായിരുന്നു.
കാലോള് നാഗരിക് സഹകാരി ബാങ്കിന്റെ നിലവിലെ പ്രസിഡന്റായ ഗോവിന്ദ് പട്ടേല്‍ ഉള്‍പ്പെടേയുള്ള 28 പേരെയാണു കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തരാക്കിയത്. എല്ലാവരും നേരത്തെ തന്നെ ജാമ്യം നേടിയിരുന്നു.
ആയുധം കൈയില്‍ വച്ചു, കലാപം നടത്തി, ന്യൂനപക്ഷ സമുദായത്തിന്റെ സ്വത്തുവകകള്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിനു പിറകെ 2002 ഫെബ്രുവരി 28ന് ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ കാലോള് താലൂക്കില്‍ പാലിയാട് ഗ്രാമത്തിലാണ് 250ഓളം പേര് വരുന്ന സംഘം ആക്രമണം നടത്തിയത്. ഗ്രാമത്തിലെ ദര്‍ഗ തകര്‍ത്ത കുറ്റവും സംഘത്തിനെതിരേയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."