കെ.എം.സി.ടി: സമരം പിന്‍വലിച്ചു
മുക്കം: കെ.എം.സി.ടി പോളിടെക്‌നിക് കോളജില്‍ വിവിധ വിദ്യാര്‍ഥി യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന സമരം പിന്‍വലിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫിന്റെ മദ്ധ്യസ്ഥതയില്‍ കെ.എം.സി.ടി ചെയര്‍മാന്‍ ഡോ. മൊയ്തു, പോളി പ്രിന്‍സിപ്പല്‍ കുമുദിനി എന്നിവരുമായി ഡി.വൈ.എസ്.പി ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
കോളജില്‍ അച്ചടക്കത്തിന്റെ ഭാഗമായി അടിച്ചേല്‍പ്പിച്ചിരുന്ന പിഴകള്‍ പിന്‍വലിക്കാനും വിദ്യാര്‍ഥി പ്രതിനിധിയെ ഉള്‍പ്പെടുത്തി സ്റ്റുഡന്റസ് ഗ്രീവന്‍സ് സെല്‍ രൂപീകരിക്കുവാനും തീരുമാനമായി. ആരോപണ വിധേയരായ അധ്യാപകരെ വിദ്യാര്‍ഥി ക്ഷേമ കമ്മിറ്റികളില്‍ നിന്നു മാറ്റി നിര്‍ത്തുമെന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സ് കംപ്ലീറ്റഡ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കും. നിലവില്‍ പിഴ ഈടാക്കാന്‍ വേണ്ടി പിടിച്ചുവച്ച ടാഗുകള്‍ അത് ഈടാക്കാതെ തന്നെ തിരിച്ചുനല്‍കും.
സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കുവാനും 2012 നു ശേഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചുനല്‍കുവാനും ചര്‍ച്ചയില്‍ തീരുമാനമായി. 10 ദിവസത്തിനകം പി.ടി.എ യോഗം വിളിച്ചുചേര്‍ക്കും.
വിദ്യാര്‍ഥികളെ ശത്രുക്കളായി കാണുന്ന സമീപനം അവസാനിപ്പിക്കുമെന്നും ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പ്രിന്‍സിപ്പലിനെ നീക്കംചെയ്യുമെന്നും ചര്‍ച്ചയില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയതായി സംയുക്ത വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.
കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിശ്വാസിനൊപ്പം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എ.പി അബ്ദുസമദ്, കാമ്പസ് വിംഗ് കണ്‍വീനര്‍ ഷമീര്‍ പാഴൂര്‍ കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്‍, ജാസില്‍ ,എസ്.എഫ്.ഐ ഏരിയ വൈസ് പ്രസിഡന്റുമാരായ റഫീഖ്, വൈശാഖ്, എ.ബി.വി. പി നേതാവ് മുരളി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."