കാലിന് പരുക്കേറ്റ മോഴയാന ഭീഷണിയാവുന്നു
നായ്ക്കട്ടി: വനത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിലെത്തിയ കാലിന് പരുക്കേറ്റ മോഴയാന ഭീഷണിയാവുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ തോട്ടാമൂല കുളുകുന്ന് ആനവാരി പ്രദേശത്താണ് മോഴയാന ഭീഷണിയാവുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ആന പ്രദേശത്ത് തന്നെയുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങളില്‍ ഇറങ്ങിയ ആന വട്ടുതൊടി സുകുമാരന്‍, പുഷ്പ വിനോദ് എന്നിവരുടെ കൃഷി ആന നശിപ്പിച്ചു.
കൂടാതെ പ്രദേശത്തെ കോളനിയിലെ ഓണന്റെ ഷെഡും ആന തകര്‍ത്തു. ഇന്നലെ രാവിലെ മുതല്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥലത്തെ കുളത്തില്‍ ആന നിലയുറപ്പിക്കുന്നതും പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ പാട്ടവയല്‍ ഭാഗത്തെ വനമേഖലയില്‍ വച്ച് കാലിന് പരുക്കേറ്റ ആനയെ മയക്കുവെടിവച്ചു ചികിത്സ നല്‍കിയിരുന്നു. ആ ആനയാണ് ഇതെന്നും ആനയെ തമിഴ്നാട് വനംവകുപ്പ് ഇങ്ങോട്ട് തുരത്തിയതാണന്നുമാണ് നാട്ടുകാരുടെ ആരോപണം. ആനയെ ചികില്‍സ നല്കി ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."