അശാസ്ത്രീയമായ ഡിവൈഡര്‍ നിര്‍മാണം: അപകടക്കെണിയായി കൊളപ്പുറം ജങ്ഷന്
വേങ്ങര: ദേശീയപാത കൊളപ്പുറം ജങ്ഷനില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡര്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതായി പരാതി.
കോഴിക്കോട്- തൃശൂര്‍ പാതയില്‍ കൊളപ്പുറം കൊണ്ടോട്ടി എയര്‍പോര്‍ട്ട് റോഡ് ചേരുന്നിടത്താണ് അപകടക്കെണിയായി ഡിവൈഡര്‍ നിര്‍മിച്ചിട്ടുളളത്. തൃശൂര്‍ ഭാഗത്ത് നിന്ന് എയര്‍പോര്‍ട്ട് റോഡിലേക്കും തിരിച്ച് കൊണ്ടോട്ടി റോഡില്‍ നിന്ന് കോഴിക്കോട് റോഡിലേക്കും പ്രവേശിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പ മുണ്ടാക്കുന്ന രീതിയിലാണ് നിര്‍മാണം. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അപകടങ്ങള്‍ നടന്നിരുന്നു. മാത്രമല്ല റോഡ് വീതി കൂട്ടി നാല് വരിയാക്കിയതോടെ മുന്‍പുണ്ടായിരുന്ന ഡിവൈഡിങ് ലൈനുകളും ട്രാഫിക് അടയാളങ്ങളും അതേപടി നിലനിര്‍ത്തിയത് ഏറെ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുമുണ്ട്. പുതുതായി അടയാളപ്പെടുത്തിയ വരകള്‍ കൂടെ ആയതോടെ ആശയക്കുഴപ്പം വര്‍ധിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിനു മുന്‍പ് ശാസ്ത്രീയമായ രീതിയില്‍ ഡിവൈഡര്‍ മാറ്റി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."