മാലിന്യ രഹിത തൃക്കാക്കര; എം.എല്‍.എയും സംഘവും ശേഖരിച്ചത് രണ്ട് ലോഡ് പ്ലാസ്റ്റിക് മാലിന്യം
കാക്കനാട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ക്ലീന്‍ തൃക്കാക്കര ഗ്രീന്‍ തൃക്കാക്കര ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ തൃക്കാക്കരയില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും പി.ടി തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഭാരത മാതാ കോളജു മുതല്‍ എന്‍.ജി.ഒ ക്വാര്ട്ടേഴ്സുവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നിരന്നു കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി കിടന്ന ഒഴിഞ്ഞ മദ്യ കുപ്പികളും ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും മാറ്റി നഗരസഭയുടെ ലോറിയില്‍ കയറ്റി വിടുകയായിരുന്നു.
രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്ന് വരെ രണ്ട് ലോറി മാലിന്യങ്ങളാണ് റോഡില്‍ നിന്നും ശേഖരിച്ചത്. അതിനു ശേഷം സ്കൂള്‍ കുട്ടികള്‍ക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുണ്ടാകുന്ന വിപത്തുകളും അത് കത്തിക്കുമ്പോള്‍ വായുവില്‍ പരക്കുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുള്ള സന്ദേശവും നല്‍കിയാണ് അവസാനിപ്പിച്ചത്. തൃക്കാക്കര നിയോജക മണ്ഡലത്തിലെ മറ്റു പ്രദേശങ്ങളിലും ഇത്തരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എം.എല്‍.എ.പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഇന്‍ഫന്റ് ജീസസ് സ്കൂളിലെ കുട്ടികള്‍, ഭാരത മാതാ കോളേജിലെ എന്‍.എസ്.എസ്., എന്‍.സി.സി വിഭാഗം കുട്ടികള്‍, അധ്യാപകര്‍, സിസ് റ്റേഴ്സ്, രാഷ്ട്രദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാദര്‍ മാത്യു കിലുക്കന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി കുര്യന്, കൗണ്‍സിലര്‍മാരായ പി.എം സലീം, റ്റി.റ്റി. ബാബു, ടി.എം.അഷ്റഫ് ,ലി ജി സുരേഷ്, അസ്മ നൗഷാദ്, നിഷാബീവി, ട്രാക്ക് ഭാരവാഹികളായ എം.എസ്.അനില്‍കുമാര്‍, സലീം കുന്നുംപുറം, കെ.എം.അബ്ബാസ്, ജലീല്‍ താനത്ത്, ബഷീര്‍, റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സന്ന ദ്ധ സംഘടന പ്രവര്‍ത്തകര്‍, എം.കെ.അഹമ്മത്, എം.ഒ.വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."