തദ്ദേശസ്വയംഭരണ വാര്‍ഷിക പദ്ധതി തയാറാക്കലിന് തുടക്കമായി
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടുത്ത വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം ആരംഭിച്ചു. പ്രാദേശിക പദ്ധതി രൂപീകരണം വൈകുന്നത് ഒഴിവാക്കി പദ്ധതികള്‍ക്ക് മാര്‍ച്ച് 31നു മുമ്പ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി ഏപ്രില്‍ ഒന്നു മുതല്‍ നിര്‍വഹണം ആരംഭിക്കുകയാണ് ലക്ഷ്യം.
പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയും 201718 വാര്‍ഷിക പദ്ധതിയും തയാറാക്കുന്നതിന്റെ ഭാഗമായുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തുതല ആസൂത്രണ സമിതികളും വര്‍ക്കിങ് ഗ്രൂപ്പുകളും രൂപീകരിച്ചു തുടങ്ങി. പഞ്ചായത്തുതല ആസൂത്രണ സമിതി അംഗങ്ങള്‍ക്കും വര്‍ക്കിങ്് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കും കിലയുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. പരിശീലനം ആറു മുതല്‍ വിവിധ ബ്ലോക്കുകളില്‍ ആരംഭിക്കും. മികവുറ്റ രീതിയില്‍ പഞ്ചായത്തുതല സ്റ്റാറ്റസ് റിപ്പോര്‍ട്ടും വികസന രേഖയും തയാറാക്കുന്നതിനാണ് പരിശീലനം.
പരിശീലന പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല പരിശീലന ഉപദേശക സമിതിയുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡഡന്റ് ജി. വേണുഗോപാലിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, സര്‍ക്കാര്‍ പ്രതിനിധി ടി.എസ്. വിശ്വന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, എ.ഡി.സി. (ജനറല്‍) പ്രദീപ് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാവരും പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."