കേന്ദ്രബജറ്റ് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയെന്ന്
ആലപ്പുഴ: പത്ത് ലക്ഷം കോടി രൂപ കാര്‍ഷിക വികസനത്തിനും, അഞ്ച് ലക്ഷം കോടി രൂപ ജലസേചനത്തിനുമാണ് ബജറ്റില്‍ വകയിരുത്തിയിരുക്കുന്നത്. ഇത് ഉത്തരേന്ത്യന്‍ കാര്‍ഷിക ലോബിക്കായിരിക്കും ഉപകാരപ്പെടുന്നത്.
കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും, തരിശായിക്കിടക്കുന്ന കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട'് കേന്ദ്രഗവമെന്റിന് സമര്‍പ്പിക്കണമെന്നും ആലപ്പുഴയില്‍ ചേര്‍ന്ന മഹാത്മാഗാന്ധി ദേശീയ കാര്‍ഷിക ഗ്രാമശ്രീ സംഘം ജില്ലാ കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ജില്ലാ ചെയര്‍മാന്‍ കെ.കെ.സി നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാാന സെക്രട്ടറി ജോര്‍ജ്ജ് കാരാച്ചിറ അദ്ധ്യക്ഷത വഹിച്ചു.
പ്രകാശ് ആലക്കോട്ട'്, കെ. എന്‍ പൊന്നപ്പന്‍ തിരുനെല്ലൂര്‍, സജീവന്‍ കുങ്കരി, റംലാറഹിം വടുതല, പുഷ്പരാജന്‍, വേണു. കെ നായര്‍ ചേപ്പാട്, സുരേഷ് വെട്ടുവേനി, ബീനാ മോഹന്‍, എം മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."