അംഗന്‍വാടി ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം: പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ പ്രതിഷേധം
രാജാക്കാട്: ആത്മഹത്യക്ക് ശ്രമിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അംഗന്‍വാടി ടീച്ചര്‍ ഷീലാകുമാരിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സി ഐ റ്റിയുവിന്റെ നേതൃത്വത്തില്‍ പള്ളിവാസല്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നാണ് ആരോപണം.
ആനച്ചാല്‍ ടൗണില്‍ പൊതുയോഗം നടത്തിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പ്രകടനമായി പഞ്ചായത്തിലേക്ക് നീങ്ങിയത്. ടൗണില്‍ സി വി മിനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മഹിളാ അസോസിയേഷന്‍ നേതാവും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ ഷൈലജാ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ സി ഐ റ്റി യു അടിമാലി ഏരിയാ സെക്രട്ടറി കെ ആര്‍ ജയന്‍ ഉദ്ഘാടനം ചെയ്തു.
കെ രാജു, കെ ബി വരദരാജന്‍, ബീന സേവ്യര്‍, ആനീസ് ബേബി, അജിത പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി അംഗന്‍വാടി ജീവനക്കാര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."