HOME
DETAILS

റേഷന്‍ കാര്‍ഡ് പുതുക്കല്‍: മുന്‍ഗണന പട്ടികയിലെ അര്‍ഹരല്ലാത്തവര്‍ക്ക് സ്വയം ഒഴിയാന്‍ അവസരം

  
backup
February 04 2017 | 07:02 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2-5

ചാവക്കാട്: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍ കടന്നു കൂടിയിട്ടുള്ള അനര്‍ഹര്‍ക്ക് സ്വയം ഒഴിയാന്‍ അവസരം നല്‍കുന്നു.
മുന്‍ഗണന പട്ടികയില്‍ അര്‍ഹതയില്ലാത്തവരുണ്ടെന്ന പരാതിയെ തുടര്‍ന്നാണീ നടപടി. ഇപ്രകാരം മുന്‍ഗണന പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള അനര്‍ഹര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടുത്ത ബുധനാഴ്ചക്ക് മുമ്പ് സ്വമേധയാ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കേണ്ടതാണെന്ന് താലൂക്ക് സപ്‌ളൈ ഓഫിസര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ലിസ്റ്റിലുള്‍പട്ടിട്ടുള്ള കാര്‍ഡ് നമ്പര്‍, കാര്‍ഡുടമയുടെ പേര് സഹിതം ബന്ധപ്പെട്ട റേഷന്‍ കടയിലോ താലൂക്ക് സപൈഌഓഫിസിലോ അപേക്ഷ നല്‍കാവുന്നതാണ്.
1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണമുള്ള വീട്, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരേക്കറില്‍ കൂടുതല്‍ ഭൂമി, സര്‍ക്കാര്‍ ജോലി, നാലുചക്രവാഹനം സ്വന്തമായിട്ടുള്ളവര്‍, ആദായനികുതി അടക്കുന്നവര്‍, പ്രതിമാസം 25000 രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ എന്നിവര്‍ക്കൊന്നും മുന്‍ഗണന പട്ടികയില്‍ ഉള്‍പെടുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ സമര്‍പിക്കാനുള്ള നിശ്ചിത ദിവസത്തിനു ശേഷം ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടത്തൊനുള്ള ശക്തമായ പരിശോധന ആരംഭിക്കുന്നതാണ്. അനര്‍ഹര്‍ മുന്‍ഗണന വിഭാഗത്തിലുള്‍പെട്ട കാര്‍ഡ് കൈവശം വച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തിയാല്‍ പ്രസ്തുത സാധനങ്ങളുടെ അധികവിലയും, പിഴയും ഈടാക്കുകയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago