ഹയര്‍ സെക്കന്‍ഡറിയിലും ആധിപത്യമുറപ്പിക്കാന്‍ ബി.എസ്.എസ്. ഗുരുകുലം
സ്‌കൂളുകളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ആലത്തൂര്‍ ബി.എസ് .എസ് ഗുരുകുലം പോരാട്ടം തുടരുകയാണ.് കഴിഞ്ഞ ആറ് വര്‍ഷമായി പാലക്കാടിന്റെ കരുത്തും കാന്തിയും തെളിയിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ഒന്നാമതെത്തിയിട്ടുള്ള ഗുരുകുലം ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ആധിപത്യം സ്ഥാപിക്കാനുള്ള തീവ്രശ്രമം നടത്തി വരുന്നുണ്ട്.
ആകെയുള്ള 231 ഐറ്റങ്ങളില്‍ 178 എണ്ണം പൂര്‍ത്തിയാക്കിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബി.എസ് .എസ് ഗുരുകുലത്തിന് 86 പോയിന്റും, തൊട്ടടുത്തുള്ള കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിന് 50 പോയിന്റുമാണുള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗുരുകുലത്തിന് 95 പോയിന്റും,ആലപ്പുഴ മാന്നാര്‍ എന്‍.എസ് .ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 86 പോയിന്റുമാണുള്ളത്.
സംസ്‌കൃത വിഭാഗത്തിലും ജേതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ്. 2017 മെയ് മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനം തന്നെയാണ് ഇതിന് ഇവര്ക്ക് ആത്മവിശ്വാസമേകുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 60 മല്‍സരങ്ങളിലും സംസ്‌കൃതോത്സവത്തില്‍ 11 മല്‍സരത്തിലുമായി 227 വിദ്യാര്‍ഥികളാണ് കിരീട നേട്ടത്തിനായി പൂര നഗരിയിലുളളത്. പരിചമുട്ട്, സംഘനൃത്തം, കോല്‍ക്കളി, ചവിട്ടുനാടകം, യക്ഷഗാനം, തിരുവാതിരക്കളി, വൃന്ദവാദ്യം, ഒപ്പന എന്നിങ്ങനെയുള്ള ഗ്രൂപ്പ് ഇനത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വിദ്യാര്‍ത്ഥികളും പരിശീലകരും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ എം.എസ്.ഗോപികയും ഹൈസ്‌കൂള്‍ വിഭാഗം കേരളനടനം, ഭരതനാട്യം, മോഹിനിയാട്ടം എന്നീ മല്‍സരങ്ങളില്‍ ആര്‍.വിശേഷയും മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."