HOME
DETAILS

ലോ അക്കാദമി ചര്‍ച്ച പരാജയം; വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോയി

ADVERTISEMENT
  
backup
February 04 2017 | 13:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-2

തിരുവനന്തപുരം; ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരായ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രി പ്രഫസര്‍ സി.രവീന്ദ്രനാഥ് വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയം.

 ചര്‍ച്ച തീരുമാനമാകാത്തതിനെ തുടര്‍ന്ന് മന്ത്രി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.മാനേജ്‌മെന്റ് പറയുന്നത് മന്ത്രി ഏറ്റ് പറയുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

അതേസമയം അഞ്ച് വര്‍ഷം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ മാറി നില്‍ക്കാമെന്ന് നല്‍കിയ ഉറപ്പില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍  നിന്ന് പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തില്‍ മന്ത്രിയും വിദ്യാര്‍ഥികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. അഞ്ച് വര്‍ഷം എന്ന് പരിമിതപെടുത്തരുതെന്നും ലക്ഷ്മി നായരെ പൂര്‍ണമായും ഒഴിവാക്കണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞത് മന്ത്രിയെ പ്രകോപ്പിച്ചു. തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്ന് മന്ത്രി ഇറങ്ങിപ്പോയത്.

മന്ത്രിയുടെ ഇറങ്ങിപ്പോക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു

മാനേജ്‌മെന്റിന്റെ വക്കാലത്തുമായാണ് മന്ത്രി വന്നിരിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു.

പുതിയ പ്രിന്‍സ്സിപ്പലെ നിയമിച്ച് ക്ലാസ് ആരംഭിക്കാന്‍ മന്ത്രി മാനേജ്ന്റിനോട് ആവശ്യപ്പെട്ടു.

ലോ അക്കാദമിയില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

എന്നാല്‍ പ്രന്‍സിപ്പല്‍ രാജിവെക്കും വരെ സമരം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

സ്വകാര്യ കോളേജിനെതിരെ നടപടിയെടുക്കാന്‍ പരിമിതിയുണ്ടെന്നും സര്‍വകലാശാലയാണ് നടപടിയെടുക്കേണ്ടെതെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട്  പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ജയസൂര്യ

Kerala
  •  11 days ago
No Image

ചക്കകൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

Kerala
  •  11 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  11 days ago
No Image

ഹൈറിച്ച്: 1651 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി

Kerala
  •  11 days ago
No Image

യുഎഇ: ഷാർജയിൽ 2 പുതിയ റോഡുകളും 4 കാൽനട പാലങ്ങളും തുറന്നു

uae
  •  12 days ago
No Image

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന ചോദ്യം മുതല്‍ കൂട്ട ബലാത്സംഗശ്രമം വരെ; മലയാള സിനിമയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള

Kerala
  •  12 days ago
No Image

സഊദിയിൽ മഴ തുടരാൻ സാധ്യത

Saudi-arabia
  •  12 days ago
No Image

ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala
  •  12 days ago
No Image

ലൈംഗികാരോപണം; മുകേഷിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ്

Kerala
  •  12 days ago
No Image

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം; സിപിഎം വലിയ മരം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  12 days ago