HOME
DETAILS
MAL
അടിയന്തരാവസ്ഥ വിരുദ്ധ സമരക്കാര്‍ക്ക് പെന്‍ഷന്‍ വേണമെന്ന് ഹരജി
backup
January 09 2018 | 20:01 PM
കൊച്ചി: അടിയന്തരാവസ്ഥക്കെതിരേ സമരം ചെയ്തവര്‍ക്ക് പെന്‍ഷനും നഷ്ടപരിഹാരവും നല്‍കണമെന്ന ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. പൗരന്റെ മൗലികാവകാശങ്ങള്‍ തടഞ്ഞുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനെതിരേ നടത്തിയ സമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പുന്നപ്ര - വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന തരത്തില്‍ പരിഗണിച്ച് പെന്‍ഷന്‍ നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ബീഹാര്‍, യു.പി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ 15,000 രൂപ പെന്‍ഷനും ചികിത്സാ സഹായവും നല്‍കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു. അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്റെ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."