HOME
DETAILS

ദക്ഷിണാഫ്രിക്കയില്‍ ട്രെയിനപകടം; 226 പേര്‍ക്ക് പരുക്ക്

  
backup
January 10, 2018 | 2:49 AM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0


ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ അപകടത്തില്‍ 226 പേര്‍ക്ക് പരുക്കേറ്റു. ജെര്‍മിസ്റ്റണിലെ ഗെല്‍ഡനൂസ് റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്.
അപകടത്തില്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് എക്‌റൂലനി മുനിസിപ്പാലിറ്റി എമര്‍ജന്‍സി സര്‍വിസ് വക്താവ് എറിക് മൊലോക പറഞ്ഞു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ പിറകില്‍ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പിന്‍വശത്തുള്ള മൂന്നാമത്തെ ബോഗി വേര്‍പ്പെട്ടതാണ് അപകടത്തിനു കാരണമായതെന്ന് എറിക് മൊലോക പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ 18 പേര്‍ മരിക്കുകയും 254 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ റെയില്‍ ഗതാഗത സംവിധാനം അപകടകരമായ സ്ഥിതിയിലാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രതിപക്ഷ പാര്‍ട്ടി വക്താവ് ക്രിസ് ഹന്‍സിങ്ങര്‍ കുറ്റപ്പെടുത്തി.
റെയില്‍വേ സുരക്ഷയ്ക്കായി നിയമിച്ച പ്രത്യേക സംഘത്തിന് ട്രെയിന്‍ സര്‍വിസ് സുഗമമായി നടത്താന്‍ സാധിക്കുന്നില്ല. റെയില്‍വേ അധികൃതരുമായുള്ള സുദൃഢ ബന്ധമില്ലായ്മയാണ് ഇതിനു കാരണമെന്ന് ക്രിസ് ഹന്‍സിങ്ങര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളില്‍ 495 പേര്‍ മരിച്ചതായാണ് അധികൃതരുടെ റിപ്പോര്‍ട്ട്. 2,079 പേര്‍ക്ക് പരുക്കേറ്റു. ഓരോ ദിവസവും ആറു പേര്‍ക്ക് ട്രെയിന്‍ അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  6 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  6 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  6 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  6 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  6 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  6 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  6 days ago