ബഹ്റൈനില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് പീഡനം: മലയാളി അറസ്റ്റില്‍
മനാമ : ബഹ്റൈനില്‍ 12 വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അയല്‍വാസിയായ മലയാളിയെ ബഹ്റൈന്‍ പൊലിസ് അറസ്റ്റ് ചെയ്തു.
ബഹ്റൈനിലെ ഉമ്മുല്‍ ഹസം പ്രവിശ്യയിലാണ് സംഭവം നടന്നത്. ഫ്ളാറ്റില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു വന്ന വിദ്യാര്‍ഥിനിയെ സമീപത്തെ താമസക്കാരനായ മലയാളി പതിവായി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രദേശത്തെ പ്രവാസി സംഘടനയുടെ സജീവ പ്രവര്‍ത്തകനായ പ്രതിയെ ഈ ഭാഗത്തുള്ള പ്രവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബഹ്റൈനിലെ ഒരു പ്രമുഖ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥാനാണിയാള്. ചോക്ലേറ്റുകള്‍ നല്‍കിയാണ് കുട്ടിയെ ഇയാള്‍ വശീകരിച്ചത്. കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം നിരീക്ഷിച്ച ഏഷ്യന്‍ സ്കൂളിലെ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങിലൂടെയാണ് പീഡന കഥ പുറത്തറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."