HOME
DETAILS
MAL
ലൂവ്ര്: പ്രതി ഈജിപ്തുകാരന്
backup
February 05 2017 | 02:02 AM
പാരിസ്: ലൂവ്റില്‍ മ്യൂസിയത്തില്‍ ആക്രമണം നടത്താനെത്തിയയാള്‍ ഈജിപ്ത് സ്വദേശിയെന്ന് ഫ്രാന്‍സ്. ദുബൈ വഴിയാണ് പ്രതി പാരിസിലെത്തിയതെന്ന് സംശയിക്കുന്നതായി പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വെ മോളിന്‍സ് പറഞ്ഞു.
ഏതെങ്കിലും സംഘടനയില്‍ നിന്നോ വ്യക്തിയില്‍ നിന്നോ ഉള്ള നിര്‍ദേശത്തെ തുടര്‍ന്നാണോ ഇയാള്‍ ആക്രമിക്കാനെത്തിയതെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കത്തിയുമായി ആക്രമണം നടത്താനെത്തിയ ഇയാളെ പൊലിസ് വെടിവച്ചിരുന്നു. ആക്രമണം തടയുന്നതിനിടെ സൈനികരിലൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അക്രമിക്ക് തിരിച്ചറിയല്‍ രേഖകളൊന്നുമില്ലെന്നും എന്നാല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ജനുവരി 26ന് ഇയാള്‍ പാരിസിലെത്തിയതായി വ്യക്തമാണെന്നും പൊലിസ് പറഞ്ഞു. ഒരു മാസത്തെ സന്ദര്‍ശക വിസയിലാണ് പാരിസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."