HOME
DETAILS
MAL
പൂട്ടിയ ബാറുകള്‍ തുറക്കില്ല: ടി.പി രാമകൃഷ്ണന്
backup
May 28 2016 | 06:05 AM
കോഴിക്കോട്: മദ്യനയത്തിന്റെ പ്രായോഗകത പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷണന്. ബാറുകള്‍ പൂട്ടിയത് പ്രചാരവേലകള്‍ മാത്രമാണെന്നും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ പൂട്ടി എന്നു പറയുന്നതല്ലാതെ യഥാര്‍ഥത്തില്‍ പൂട്ടിയിട്ടില്ല. ആ ബാറുകളിലൊക്കെ ബീയറും വൈനും വിതരണം ചെയ്യുന്നുണ്ട്.
മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്നും മദ്യവിമുക്തമാക്കത്തക്ക നിലയില്‍ തുടര്‍ച്ചയായി ബോധവല്‍ക്കരണ പരിപാടിയും ലഹരി പദാര്‍ഥങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."