സഊദിയില്‍ വിവാഹപ്രായം 18 ആക്കണമെന്ന ശുപാര്‍ശയുമായി ശൂറ കൗണ്‍സില്‍
ജിദ്ദ: സഊദിയില്‍ 18 വയസ്സിനു മുന്‍പുള്ള വിവാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള ശുപാര്‍ശയുമായി ശൂറാ കൗണ്‍സില്‍. വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികളുടെ ആരോഗ്യ സ്ഥിതി കുടുംബകോടതി പരിശോധിക്കണമെന്നതാണ് പ്രധാന ശുപാര്‍ശ.
ചെറിയ പ്രായത്തിലെ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
16 വയസ്സ് തികയാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹം അനുവദിക്കരുതെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആണ്‍കുട്ടികളുടെ വിവാഹത്തിനും ഇത് ബാധകമാണ്.
നിലവില്‍ 18 വയസ്സിനു മുന്‍പുള്ള വിവാഹങ്ങള്‍ക്ക് നിയമപരമായി വിലക്കില്ല. ഈ നിയമത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തണമെന്നാണ് ശുപാര്‍ശ. 18 തികയുന്നതിനു മുന്‍പ് വിവാഹം കഴിപ്പിക്കുന്ന പെണ്‍കുട്ടികളുടെ ആരോഗ്യ മാനസിക നില കുടുംബ കോടതിയുടെ മേല്‍നോട്ടത്തില്‍ പരിശോധിക്കണം. പെണ്കുട്ടികള്ക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തിലൊരു ശുപാര്‍ശ.
വിവാഹമോചനങ്ങള്‍ രാജ്യത്തുയരുന്നതിനുള്ള പ്രധാന കാരണം മാനസികമായ തയ്യാറെടുപ്പുകള്‍ കൂടാതെ വിവാഹം കഴിക്കേണ്ടി വരുന്നതാണെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."