ലോ കോളജ് വിഷയത്തില്‍ സര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് എ.ഐ.എസ്.എഫ്
മലപ്പുറം: ലോ കോളജ് വിഷയത്തില്‍ സര്‍ക്കാരിനെയും എസ്.എഫ്.ഐയെയും നിശിതമായി വിമര്‍ശിച്ച് എ.ഐ.എസ്.എഫ് സമരം. മുഖ്യമന്ത്രി പിണറായി വജയനെ ഇരട്ടച്ചങ്കനെന്നുവിളിച്ചു വിമര്‍ശിച്ച നേതാക്കള്‍ എസ്.എഫ്.ഐയെ ഒറ്റുകാരെന്നാണ് വിശേഷിപ്പിച്ചത്.
ജാതീയാധിക്ഷേപത്തിനു ക്രിമിനല്‍ കേസ് നേരിടുന്ന തിരുവനന്തപുരം ലോ അക്കാദമി അധ്യാപിക ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു മലപ്പുറം ഡി.ഡി.ഇ ഓഫിസിലേക്ക് എ.ഐ.എസ്.എഫ് പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചിനു ശേഷം നടന്ന പ്രസംഗങ്ങളിലാണ് സംസ്ഥാന, ജില്ലാ നേതാക്കള്‍ കടുത്ത ഭാഷയില്‍ സര്‍ക്കാരിനെയും എസ്.എഫ്.ഐയേയും വിമര്‍ശിച്ചത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ ഡി.ഡി.ഇ ഓഫിസിന്റെ മതില് തകര്‍ത്തു.
ഡി.ഡി.ഇ ഓഫിസിന്റെ ബോര്‍ഡും സമരക്കാര്‍ എടുത്തെറിഞ്ഞു. ഇതിനിടയില്‍ ബാരിക്കേഡിന്റെ കമ്പി ദേഹത്തുതട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി നസീഫ് ഉള്‍പ്പെടെ മൂന്നു പ്രവര്‍ത്തകര്‍ക്കു സാരമായ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പ്രധാനകവാടത്തില്‍ മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നു പ്രവര്‍ത്തകര്‍ പിറകുവശത്തെ ഗെയ്റ്റിലൂടെ ഓഫിസില്‍ കടക്കുകയായിരുന്നു.
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി. ജംഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി ബാസിത്ത് അധ്യക്ഷനായി. ടി.പി നസീഫ്, അനീഷ് വലിയകുന്ന്, പി. ജിഷ്ണു, മുര്‍ഷിദ് ഹഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."